പരീക്ഷയ്ക്ക് ഹിജാബ് അനുവാദം തേടി വിദ്യാർത്ഥികൾ : ഹർജി പ്രത്യേക ബെഞ്ചിന്

ബെംഗളൂരു: മാര്‍ച്ച്‌ 9ന് പരീക്ഷകള്‍ തുടങ്ങാനിരിക്കേ, സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് അനുവദിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ മൂന്നാമതും സുപ്രീംകോടതിയില്‍. ഹോളി അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ് ആദ്യം അറിയിച്ചു. ഹോളിക്ക് ശേഷം സുപ്രീംകോടതി മാര്‍ച്ച്‌ 13നാണ് തുറക്കുന്നത്. പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മാര്‍ച്ച്‌ ഒന്‍പതിന് മുന്‍പ് വാദം കേള്‍ക്കുമോയെന്ന് വ്യക്തമാക്കിയില്ല.

Read More

ക്ലാസ്സ്‌ മുറികളിൽ വച്ച് ആയുധ പരിശീലനം നൽകി, ബജറഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് 

ബെംഗളൂരു: കർണാടകയിലെ ക്ലാസ് മുറികളിൽ ബജ്‌റഗ്ദൾ പ്രവർത്തകർക്ക് മറ്റ് ആയുധ പരിശീലനങ്ങൾ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. കുടക് ജില്ലയിലെ സായ് ശങ്കർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശൗര്യ പ്രശിക്ഷണ വർഗത്തിൻറെ ക്യാമ്പിൽ ബജ്റംഗ്ദൽ പ്രവർത്തകർ ആയുധപരിശീലനം നൽകി. 400 പേർ പങ്കെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബജ്രംഗ്ദൽ പ്രവർത്തകൻ ശക്ലേഷ്പുര, വി. എച്ച്.പി പ്രവർത്തകൻ കൃഷ്ണമൂർത്തി, വിരാജ്പേട്ട് എം.എൽ.എ കെ.ജി. ബോപ്പയ്യ, മടിക്കേരി എം.എൽ. എ അപ്പാച്ചുരഞ്ജൻ, എം.എൽ.സി സുജ കുശലപ്പ, എന്നിവർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. വർഷങ്ങളായി…

Read More
Click Here to Follow Us