ബെംഗളൂരു: മൈസുരുവിന് സമീപം 21 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനുപോയ കോളേജ് വിദ്യാർഥിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൈസൂരു ജില്ലയിലെ ടി. നർസിപുര താലൂക്കിലെ മല്ലികാർജുനസ്വാമിക്ഷേത്ര മലയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മഞ്ജുനാഥ (21) ആണ് മരിച്ചത്. മൈസൂരു മഹാരാജ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിയാണ് മഞ്ജുനാഥ്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽനിന്ന് വരുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലി മഞ്ജുനാഥിനുനേർക്ക് ചാടിവീഴുകയായിരുന്നു. സുഹൃത്തുക്കൾ പുള്ളി പുലിയെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ മഞ്ജുനാഥ സംഭവസ്ഥലത്തുതന്നെ മരിച്ചു.…
Read More