ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനിയും രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിൻഗെ മത്സരിക്കും. മഹാദേവപുര മണ്ഡലത്തിൽ സിറ്റിംഗ് തിരഞ്ഞെടുത്ത അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. മാൻവി, ഷിമോഗ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഈശ്വരപ്പയുടെ മകൻ കാന്തേഷിന് ഷിമോഗ…
Read More