കേരളത്തിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ചര്‍ച്ചയെ തുടര്‍ന്നാണ് സ്വകാര്യ ബസ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നാല് ദിവസമായി സംസ്ഥാനത്ത് തുടര്‍ന്നിരുന്ന സമരമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചത്.

Read More

കേരളത്തിൽ അനിശ്ചിത കാല ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതിനാല്‍ത്തന്നെ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കും. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും…

Read More

പിരിച്ചുവിട്ട ആർടിസി ജീവനക്കാരെ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ

ബെംഗളൂരു: ഈ വർഷം ആദ്യം സർക്കാരിനെതിരെ സമരം നടത്തിയതിന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു തീരുമാനമെടുത്തേക്കും. തിങ്കളാഴ്ച ഗതാഗത മന്ത്രി ബി ശ്രീരാമുലു എല്ലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെയും വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. “പണിമുടക്ക്, ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ, ശിക്ഷകൾ, പിരിച്ചുവിടലുകൾ, സസ്പെൻഷനുകൾ എന്നിവ സംബന്ധിച്ച് മന്ത്രി ചർച്ച ചെയ്തു,” എന്ന് യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ ശ്രീരാമുലുവിനെ അറിയിച്ചു. “എല്ലാ വിശദാംശങ്ങളും സമർപ്പിക്കാൻ മന്ത്രി ഞങ്ങളോട് ആവശ്യപ്പെട്ടു, അതുവഴി സർക്കാരുമായി…

Read More

ബസ് പണിമുടക്ക്; ബി എം ടി സി ജീവനക്കാരെ പിരിച്ചുവിട്ടു.

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു. “അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ…

Read More

ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

സംസ്ഥാനത്തെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുമാനിച്ചു. പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളെയും സ്‌കൂൾ ബസുകളെയും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. “ഈ ബസുകൾ പതിവ് റൂട്ടുകളിൽ ഓടിക്കും. എല്ലാ ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് ” എന്ന് മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാളെ മുതലാണ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ  ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.

Read More

ബസ്‌ സമരം നാലാം ദിവസവും തുടരുന്നു… ജനജീവിതം കൂടുതൽ ബുദ്ധിമുട്ടിൽ.

  കോഴിക്കോട്: ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുടമകള്‍ സമരം തുടരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം 80 അധിക സര്‍വ്വീസുകളാണ് നടത്തിയത്. സമീപകാലത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കാനും ശനിയാഴ്ച്ച കെ എസ് ആര്‍ ടി സിക്ക് കഴിഞ്ഞു. സ്വകാര്യബസുകള്‍ ശക്തമായ മലബാര്‍ മേഖലയില്‍ കൂടുതല്‍ ബസുകള്‍ വിന്യസിച്ചു കൊണ്ട്  കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഴ്ച്ചയിലെ…

Read More
Click Here to Follow Us