ബെംഗളൂരു: ഭഗവാന്‍ ഹനുമാന്റെ ജന്മസ്ഥലം കര്‍ണാടകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. അഞ്ജനാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ജനാദ്രി മലനിരകളാണ് ഹനുമാന്റെ ജന്മസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥാനം തിരുമലയിലാണെന്ന ആന്ധ്രാപ്രദേശിന്റെ വാദത്തിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി സൂര്യ. ഹനുമാന്റെ ജന്മസ്ഥാനത്തെക്കുറിച്ച് നിരവധി വാദങ്ങള്‍ നിലവിൽ ഉയരുന്നുണ്ട്. എന്നാല്‍, ഹനുമാന്‍ ജനിച്ച കിഷ്‌കിന്ത ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ മേഖലകളിലാണ് രാമായണം രചിച്ച വാത്മീകിയുടെ ജന്മദേശം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു. ബിജെപി സംഘടിപ്പിക്കുന്ന ഭാരത്…
Read More