മകന്റെ ജന്മദിനം ആഘോഷിക്കാൻ പണമില്ല, അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു: രണ്ട് വയസുള്ള മകന്റെ പിറന്നാൾ ആഘോഷിക്കാന്‍ പണമില്ലാത്തതിനെ തുടർന്ന് അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിനിയായ തേജസ്വിയാണ് മരിച്ചത്. 35 കാരിയായ തേജസ്വിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിൽ ആണ് കുടുംബവും സുഹൃത്തുക്കളും. തേജസ്വിയെ പ്രദേശവാസികളും ഭര്‍ത്താവും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് ശ്രീകാന്തിന്റെ ബിസിനസ്സ് തകര്‍ന്നതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു കുടുംബം.  അതിനിടെയാണ് രണ്ടുവയസുകാരനായ മകന്റെ ജന്മദിനം എത്തിച്ചേര്‍ന്നത്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പണം കിട്ടാതെ വന്നതോടെ തേജസ്വി ധര്‍മ്മസങ്കടത്തിലായി.…

Read More
Click Here to Follow Us