ബെംഗളൂരു: പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു. എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ്…
Read MoreTag: Bengapuru
കലയുടെ കരുതൽ 2024 ജൂലൈ 21 ന്
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും കല മലയാളം സ്കൂളിന്റെ പ്രവേശനോത്സവവും, ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരവും, ലോക കേരള സഭ അംഗങ്ങൾക്കുള്ള ആദരവും ,കലയുടെ കരുതൽ 2024 ന്റെ വിതരണവും ജൂലൈ 21 ഞായറാഴ്ച പീനിയ ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണിൽ വെച്ചു നടക്കും. രാവിലെ 9.30 നു ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ഉച്ചക്ക് ശേഷം കല ഓണോത്സവം 2024 ന്റെ സ്വാഗതസംഘ രൂപീകരണവും ഉണ്ടായിരിക്കുന്നതാണ്. കല ജനറൽ…
Read More