ഈസ്റ്റ് സോണിലെ മോശം റോഡുകളുടെയും ഡ്രെയിനുകളുടെയും പേരിൽ ബിബിഎംപി രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈസ്റ്റ് സോണിൽ വിവിധ റോഡുകളിലെ കുഴികൾ നികത്തുന്നതിൽ വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ് ഇൻഫ്രാസ്ട്രക്ചർ) പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിച്ചതായി ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ബിബിഎംപി സസ്‌പെൻഡ് ചെയ്തത്. അതെ സോണിലെ മറ്റൊരു എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (എസ്‌ഡബ്ല്യുഡി) ഉത്തരവാദിത്വം വർധിച്ച മഴസമയത് ഉന്നത അധികാരികളെ അറിയിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകളിൽ അഴുക്കുചാലുകൾ നീക്കം ചെയ്യാഞ്ഞതിനുമാണ് അദ്ദേഹത്തിന് എതിരെ സിവിൽ ബോഡി നടപടിയെടുത്തത്.
Read More