ബെംഗളൂരു: ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ഇന്നലെ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും. ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ…
Read MoreTag: Basaveshwara jayanthi
ഇന്ന് ബസവേശ്വര ജയന്തി
മഹാത്മാ ബസവേശ്വര ജയന്തി ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന സർക്കാരുകൾ. ബസവേശ്വരന്റെ 889-ാം ജന്മവാർഷികാഘോഷങ്ങൾ വിപുലമായി നടത്താനാണ് അധികൃതർ ക്രമീകരണം ചെയ്‌തിരിക്കുന്നത്. ഇന്ന് ബസവേശ്വര ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കാൻ എപി യുവജനക്ഷേമ, ടൂറിസം, സാംസ്കാരിക വകുപ്പുകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലെയും കലക്ടർമാർക്ക് സിഎസ് സമീർ ശർമ നിർദേശം നൽകി. തെലങ്കാനയിലെ സാമൂഹിക പരിഷ്കർത്താവും സാമൂഹിക തത്ത്വചിന്തകനുമായ ബസവേശ്വരയുടെ ജന്മദിനം സർക്കാർ ഹൈദരാബാദിലെ രബീന്ദ്ര ഭാരതിയിൽ ഔദ്യോഗികമായി ആഘോഷിക്കും. തെലങ്കാന വീരശൈവ ലിംഗായത്ത് ഫെഡറേഷൻ പ്രസിഡന്റ് ഹനുമന്ത്രറാവുവും ജനറൽ സെക്രട്ടറി മൽക്കപുരം ശിവകുമാറും അറിയിച്ചു.…
Read More