സ്വന്തം വസതിയിൽ കോവിഡ് കെയർ സെന്റർ ഒരുക്കി സംസ്ഥാന ആഭ്യന്തരമന്ത്രി

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്. “കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ…

Read More
Click Here to Follow Us