ബെംഗളൂരു: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മില്‍ത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പോലീസ് പറഞ്ഞു. മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറില്‍ രാത്രി രവി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തര്‍ക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
Read MoreTag: Arrrst
10 ലക്ഷം മോഷ്ടിച്ചു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയില്‍ നിന്ന് പിടിച്ചെടുത്ത 50 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപ അടിച്ചുമാറ്റിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഗൗഡയാണ് പോലീസിന്‍റെ പിടിയിലായത്. ചന്നപട്ടണ ടൗണിലെ രാമപുര ഗ്രാമത്തിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റും കര്‍ഷകനുമായ ലിംഗേഷിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ നിന്നാണ് ഇയാള്‍ 10 ലക്ഷം രൂപ കൈക്കലാക്കിയത്. 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്ന് സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് 2000 രൂപയുടെ നോട്ടുകളിലുള്ള 50 ലക്ഷം രൂപയെ 500 ന്‍റെ നോട്ടുകളാക്കി…
Read More