10 ലക്ഷം മോഷ്ടിച്ചു പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായിയില്‍ നിന്ന് പിടിച്ചെടുത്ത 50 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപ അടിച്ചുമാറ്റിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഗൗഡയാണ് പോലീസിന്‍റെ പിടിയിലായത്. ചന്നപട്ടണ ടൗണിലെ രാമപുര ഗ്രാമത്തിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റും കര്‍ഷകനുമായ ലിംഗേഷിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത പണത്തില്‍ നിന്നാണ് ഇയാള്‍ 10 ലക്ഷം രൂപ കൈക്കലാക്കിയത്.

2000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്ന് സുഹൃത്ത് അറിയിച്ചതിനെത്തുടര്‍ന്ന് 2000 രൂപയുടെ നോട്ടുകളിലുള്ള 50 ലക്ഷം രൂപയെ 500 ന്‍റെ നോട്ടുകളാക്കി മാറ്റുന്നതിനായാണ് ലിംഗേഷ്‌ ബെംഗളൂരുവിലെത്തിയത്. നോട്ടുകള്‍ മാറ്റിയാല്‍ 10 ശതമാനം കമ്മിഷന്‍ ലഭിക്കുമെന്നും സുഹൃത്ത് ഇയാളോട് പറഞ്ഞിരുന്നു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

സുഹൃത്തിന്‍റെ നിര്‍ദേശ പ്രകാരം കാറില്‍ പണവുമായി ലിംഗേഷ്‌ ബെംഗളൂരു സര്‍വകലാശാലയിലെ ജനനാഭാരതി ക്യാമ്പസില്‍ എത്തി. ഇവിടെ നിന്ന് പണമിടപാടിനായി ചന്ദ്ര ലേഔട്ട് പ്രദേശത്തെത്തിയപ്പോഴാണ് നൈറ്റ് പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേന്ദ്ര ഗൗഡയുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സംശയം തോന്നിയ ഗൗഡ കാര്‍ പരിശോധിക്കുകയും പണം കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് തനിക്ക് 10 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ മുഴുവന്‍ പണവും പിടിച്ചെടുക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ശേഷം കൊണ്ടുവന്ന പണത്തില്‍ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റി. തുടര്‍ന്ന് ലിംഗേഷിന്‍റെ കാര്‍ പിടിച്ചെടുക്കുകയും രേഖകളില്‍ 40 ലക്ഷം കണ്ടെടുത്തതായി ചേര്‍ക്കുകയും ചെയ്‌തു. പിന്നാലെ കോണ്‍സ്റ്റബിള്‍ പണം തട്ടിയെടുത്തതായി കാട്ടി ലിംഗേഷ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ഗൗഡ പണം കൈപ്പറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്‌ത് കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts