ബെംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 32 നഴ്സിംങ് ഉദ്യോഗാർഥികളെ എമിഗ്രേഷൻ വിഭാഗം അനധികൃതമായി തടഞ്ഞ് വച്ചിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വ്യാജ വിസയിൽ32 പേർ കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞ് വച്ചത് . ഇവർക്ക് വിസ ഏർപ്പെടുത്തിയ ടോണിയെയും അറസ്റ്റ് ചെയ്തിരുന്നു ,പിന്നീട് സംശയത്തിൽ കഴമ്പില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ജർമ്മൻഭാഷാ പഠനത്തിനായാണ് 32 നഴ്സുമാർ യാത്ര തിരിച്ചത്. ഇവർ അർമേനിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.
Read More