ന്യൂഡൽഹി : ഓൾ ഇൻഡ്യ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷൻ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഒബിസിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് സംഘടനയുടെ സഹരൻപൂർ ജില്ലാ പ്രസിഡന്റ് നീരജ് ധിമാൻ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്വകാര്യ മേഖലകളിൽ എസ്സി/എസ്ടി/ഒബിസി സംവരണം നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരത് ബന്ദ് വിജയിപ്പിക്കാൻ ബഹുജൻ മുക്തി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡിപിഐ സിംഗ് ജനങ്ങളോട് ആഹ്വാനം ചെയ്തു. മേയ് 25 ന് കട കമ്പോളങ്ങളും പൊതുഗതാഗതവും…
Read More