എഐ ഉപയോഗിച്ച് നിർമ്മിച്ച നഗ്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതായി പരാതി; മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു

ബെംഗളൂരു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ എഐ ഉപയോഗിച്ച്‌ നിര്‍മിച്ച നഗ്ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതായി മാതാപിതാക്കളുടെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നഗരത്തിലെ സൈബര്‍ ക്രൈം സെല്ലിലാണ് പരാതി നല്‍കിയത്. നഗരത്തിലെ പ്രശസ്തമായ സിബിഎസ്‌ഇ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ നഗ്നചിത്രമാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. കൗമാരക്കാരിയായ മകളുടെയും മറ്റൊരു വിദ്യാര്‍ത്ഥിനിയുടെയും നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതായി മാതാപിതാക്കള്‍ പരാതിയില്‍ ഉന്നയിച്ചു. സ്‌കൂളിന്റെ പേരിലുള്ള 50ല്‍ പരം അംഗങ്ങളുള്ള അനൗദ്യോഗിക ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഈ മാസം 24നാണ് 15 വയസ്സുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയുടെ…

Read More

ഇന്ത്യയിലാദ്യമായി കുട്ടികൾക്ക് മുന്നിൽ എഐ അധ്യാപിക; പേര് ഐറിസ് 

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച്‌ ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച്‌ കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. ‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘ മൂന്ന്…

Read More

വാട്‌സ്ആപ്പിലും ഇനി എഐ 

വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും…

Read More

വാട്സാപ്പിൽ ഇനി എ. ഐ സ്റ്റിക്കറുകൾ നിർമിക്കാം!! എങ്ങനെ എന്ന് നോക്കാം

നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്. ഇപ്പോഴിതാ എ.ഐ ടൂള്‍ ഉപയോഗിച്ച്‌ സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു അപ്‌ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഒരുമിച്ച്‌ ചേര്‍ത്താണ് എ.ഐ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിക്കപ്പെട്ട ഈ അപ്‌ഡേഷന്‍ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എ.ഐ സ്റ്റിക്കര്‍ നിര്‍മ്മിക്കേണ്ട രീതി 1,WhatsAppല്‍ ഒരു ചാറ്റ് തുറക്കുക. 2,’more’ ഐക്കണ്‍ ടാപ്പുചെയ്യുക…

Read More

കോവളം ബീച്ചിൽ മാസ് ലുക്കിൽ നിൽക്കുന്ന രജനികാന്ത്; വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ 

രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് എഐ ചിത്രങ്ങൾ. കോവളം ബീച്ചിൽ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കിൽ നിൽക്കുന്ന രജനിയുടെ ചിത്രങ്ങളെന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിച്ചത്. എന്നാൽ ഇതെല്ലാം എഐയുടെ സഹായത്തോടെ ചെയ്ത സ്റ്റില്ലുകളാണ്. രജനിയുടെ മാത്രമല്ല അജിത്തിന്റെയും ചിത്രങ്ങൾ ഇതുപോലെ നിർമിച്ചിട്ടുണ്ട്. അതേസമയം രജനി ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ…

Read More

എഐ ക്യാമറകൾ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും 

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…

Read More
Click Here to Follow Us