ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം. ‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്. തേജസ് ദിനകർ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരസ്യത്തിലുള്ളത് സെക്സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പോസ്റ്റിന്…
Read MoreTag: advertisements
ടൂത്ത് പേസ്റ്റ് കമ്പനിയ്ക്ക് 10 ലക്ഷം പിഴ ചുമത്തി
ഡൽഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സെന്സൊഡൈന് ടൂത്ത് പേസ്റ്റ് കമ്പനിക്ക് ദേശീയ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. ലോകമെമ്പാടുമുള്ള ഡെന്റിസ്റ്റുകള്‍ ശിപാര്‍ശ ചെയ്യുന്നു’, വേള്‍ഡ് നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത് പേസ്റ്റ് എന്നീ പരസ്യവാചകങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ സെന്സൊഡൈന് നല്കുന്ന തെറ്റായ പരസ്യങ്ങള്‍ക്കെതിരെ സിസിപിഎ സ്വമേധയാ ആണ് നടപടികള്‍ ആരംഭിച്ചത്.
Read More