മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന് ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…
Read More