ബെംഗളൂരു: എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും ബെംഗളൂരുവിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ബിസിനസ്സ് മേഖല ഇപ്പോളും മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. 2019-20 വർഷത്തിന് അപേക്ഷിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നൽകിയ ട്രേഡ് ലൈസൻസുകളിൽ ഏകദേശം 45% ഇടിവുണ്ടായിട്ടുണ്ട്. 2019-20 അവസാനത്തോടെ ബെംഗളൂരുവിൽ 51,564 ട്രേഡ് ലൈസൻസുകൾ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അവയുടെ എണ്ണം 32,257 ആയി കുറഞ്ഞു. ഇതിൽ 28,683 എണ്ണം പുതുക്കിയവയാണ്, പുതിയ ലൈസൻസുകളുടെ എണ്ണമാകട്ടേ 3,574 എണ്ണം മാത്രമാണ്. ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക ബിസിനസ്സ് ചെയ്യാൻ വ്യാപാരിയെ അനുവദിക്കുന്ന പ്രാദേശിക അതോറിറ്റി നൽകുന്ന…
Read MoreTag: 45
തൊഴിലിടത്തെ സമരവും പെരുമാറ്റ ദൂഷ്യവും; ടൊയോട്ട പ്ലാന്റിലെ 45 ജീവനക്കാരെ പറഞ്ഞുവിട്ടു
ബെംഗളുരു; ബിഡദി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് പ്ലാന്റിലെ 45 ജീവനക്കാരെ പെരുമാറ്റദൂഷ്യം ആരോപിച്ച് പറഞ്ഞ് വിട്ടു. തൊഴിൽ സമരങ്ങളുടെ തുടർച്ചയായാണ് അന്വേഷണം നടന്നത്. 66 ജീവനക്കാർക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടന്നത്. കഴിഞ്ഞ വർഷം ഒരു സംഘടനാ പ്രതിനിധിയെ പിരിച്ചുവിട്ടതിന്റെ പേരിൽ ഒട്ടേറെ സമരങ്ങൾ നടന്നത് ലോക്കൗട്ടിന് വഴിവെച്ചിരുന്നു. ഇതിന് ശേഷം കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു, തുടർന്നാണ് കർശന അന്വേഷണത്തിന് നിർദേശം നൽകിയത്.
Read Moreറോഡുകൾ കുത്തിപ്പൊളിച്ചു; ബിബിഎംപിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 45 കോടി രൂപ
ബെംഗളുരു: ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്. പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്. കുഴികൾ നികത്താത്തതതിന് ഹൈക്കോടതി വക വിമർശനം നേരിട്ടപ്പോൾ ബിബിഎംപി റോഡിന്റെ ദയനീയാവസ്ഥക്ക് കാരണമായി ജല വിതരണ അതോരിറ്റിയെ ചൂണ്ടിക്കാണിച്ചിരുന്നു.
Read More