ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്പര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. ഗ്യാന്‍വ്യാപി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച് പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്കാന്…
Read MoreTag: ഹൈക്കോടതി
പട്ടം പറത്തൽ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പട്ടം പറത്തല്‍ നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പട്ടംപറത്താന്‍ ഉപയോഗിക്കുന്ന ചൈനീസ് സിന്തറ്റിക് ചരടായ മാഞ്ച നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കണമെന്ന് കോടതി ഡല്‍ഹി പോലീസിനോട് നിര്‍ദേശിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ചൈനീസ് മാഞ്ച നിരോധനം സംബന്ധിച്ച് കാലാകാലങ്ങളില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച റെയ്ഡുകള്‍ വര്‍ധിപ്പിക്കുമെന്ന് ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദത്തിനിടെ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിനെയാണ് അഭിഭാഷകന്…
Read More