ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ജെ.ജെ നഗര്‍ പ്രദേശം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി പ്രദേശത്തെ ആളുകളെ ക്ഷണിക്കുകയും മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്. സമീപവാസിയായ നെല്‍സന്‍, ഇയാളുടെ വീട്ടില്‍ അതിഥികളായി എത്തിയ രണ്ട് സ്ത്രീകളും അടക്കം മൂവരും ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസിയായ കൃഷ്ണമൂര്‍ത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.…
Read MoreTag: മതപരിവർത്തനം
നിർബന്ധിത മതപരിവർത്തന നിരോധന ബിൽ പാസാക്കി കർണാടക സർക്കാർ
ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ വീണ്ടും പാസാക്കി കർണാടക സർക്കാർ. ഗവർണറുടെ അനുമതി തേടിയ ശേഷം ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ ഇത് നിയമമായി മാറും. നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കഴിഞ്ഞ ഡിസംബറിൽ നിയമസഭ പാസാക്കിയെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ നിയമനിർമ്മാണ കൗൺസിലിൽ അവതരിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിൽ കൂടുതൽ ബിജെപി ഭൂരിപക്ഷം ഉറപ്പിച്ചതോടെയാണ് വീണ്ടും കൗൺസിലും ബിൽ പാസാക്കിയത്.
Read More