വിഗ്രഹം തൊട്ടതിനും പിഴ ചുമത്തിയ വിദ്യാർത്ഥിയുടെ പഠനചെലവ് സർക്കാർ വഹിക്കും

ബെംഗളൂരു: കോളാറിൽ ദേവിയുടെ ശൂലം തൊട്ടതിന് പിഴ ചുമത്തിയ ദളിത് വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. സെപ്റ്റംബർ 8ന് മാലൂർ ഭൂതമ്മ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം ദളിത് വിദ്യാർത്ഥി നൽകിയതിനെ തുടർന്ന് കുടുംബത്തിന് 60000 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് ഇത് വിവാദമാവുകയായിരുന്നു.  ഇതിനു പിന്നാലെയാണ് കുടുംബത്തിനു 5 ലക്ഷം രൂപ ചെലവിൽ വീട് വച്ചു നൽകാൻ സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറായത്. ഈ നടപടിയ്ക്കും ശേഷമാണ്…

Read More
Click Here to Follow Us