ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ചാ നി​ര​ക്കി​ൽ കു​തി​ച്ചു​ചാ​ട്ടം!

ന്യൂ​ഡ​ൽ​ഹി: നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ്ഘടന വീണ്ടും വളര്‍ച്ചയുടെ പാതയില്‍. ഡി​സം​ബ​ർ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ചാ നി​ര​ക്ക്  7.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 6.1 ശ​ത​മാ​ന​മാ​യി​രു​ന്ന വളര്‍ച്ചാ നിരക്കാണ് ഇത്തവണ 1.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ണ​ർ​വ് ആഭ്യന്തര വളര്‍ച്ചാ നിരക്കിലും പ്രതിഫലിക്കുകയായിരുന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ലി​യ കൂ​പ്പു​കു​ത്ത​ലാ​ണ് ആ​ഭ്യ​ന്ത​ര ഉത്പാദ​ന വ​ള​ര്‍​ച്ചാ നി​ര​ക്കി​ലു​ണ്ടാ​യ​ത്. 5.7 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ക്കാ​ല​യ​ള​വി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്ക്. സെ​പ്റ്റം​ബ​റി​ൽ 6.5 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച.…

Read More
Click Here to Follow Us