ബംഗളൂരു: മംഗളൂരു മലാലി ജുമാമസ്ജിദുമായ് ബന്ധപ്പെട്ട കേസിൽ വിധി പറയുന്നത് നവംബർ ഒമ്പതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന മംഗളൂരുവിലെ മൂന്നാം അഡീഷണൽ സിവിൽ കോടതിയിൽ തിങ്കളാഴച്ച വിധി പറയാനിരിക്കെയാണ് കേസ് നവംബറിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ മംഗളൂരുവിലെ അതിർത്തി പ്രദേശമായ മലയിൽ ജുമാമസ്ജിദിൽ നവീകരണത്തിനിടെ ക്ഷേത്രസമാനമായ നിർമ്മിതി പള്ളിയിൽ നടന്ന അവകാശവാദത്തെ തുടർന്ന് ഹിന്ദുത്വ സംഘടനകൾ പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി നിയമിച്ച കമീഷണറുടെ നേതൃത്വത്തിൽ വിശദമായ സർവേയും അന്വേഷവും ആവശ്യപ്പെട്ട അവർ, പ്രശ്ന പരിഹാരത്തിനായ് പൂജകൾ സംഘടിപ്പിടുക്കുകയും ചെയ്തു. ടി.എ. ധനഞ്ജയ, ബി.എ. മനോജ്കുമാർ…
Read More