ബെംഗളൂരു: ബെളഗാവി ഗോൾഫ് കോഴ്സുകളിൽ നിന്ന് ഇറങ്ങിയ പുള്ളിപ്പുലികളെ പേടിച്ച് അടച്ചിട്ട സ്കൂളുകൾ തുറന്നു. പുലി ഇറങ്ങിയ പ്രദേശത്തെ 2 കിലോ മീറ്റർ ഉള്ളിലുള്ള 22 സ്കൂളുകൾ ആണ് തുറന്നത്. പുലിയെ പിടിക്കാനുള്ള ശ്രമം വനം വകുപ്പ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് സ്കൂളുകൾ തുറന്നത്. ഓഗസ്റ്റ് 4 ആയിരുന്നു ആദ്യം പുലിയെ ഈ പ്രദേശത്തു കണ്ടത്. പിന്നീട് 2 ദിവസത്തിനു ശേഷം പുലി പിന്നെയും പ്രത്യക്ഷ പെടുകയായിരുന്നു. പുലി ഇറങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രദേശവാസികൾ പങ്കുവച്ചതോടെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Read More