പണിമുടക്കി വിൻഡോസ്!, ഇന്ത്യയിലും ഗുരുതര പ്രശ്‌നം

മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്ബ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ…

Read More

വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും 

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍…

Read More

മസ്കറ്റിൽ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച് സലാം എയർ 

മസ്കറ്റ്: മസ്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച്‌ സലാം എയർ. ഉദ്ഘാടന സർവീസില്‍ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സർവീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയില്‍ എത്തും. ചെന്നൈയില്‍ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സർവീസുകളുള്ളത്.

Read More

ഇനി വോയ്സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം; പുത്തൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്‌. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഈ ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും.…

Read More

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്?

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നു. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്. ഇന്ത്യയില്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ…

Read More

ജൂൺ 4 മുതൽ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം അവസാനിക്കുന്നു, ഇന്ത്യയിൽ തുടരുമോ?

ന്യൂഡൽഹി : ലോകം ഇപ്പോൾ ഡിജിറ്റൽ ആയി. പണമടയ്ക്കൽ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആണ്. യുപിഐ വഴിയുള്ള ഈസി പേയ്‌മെൻ്റ് സംവിധാനം ഇപ്പോൾ ആളുകളുടെ ജീവിതം എളുപ്പമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റ്, റീചാർജ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ജി പേ വഴി ഉപയോഗിക്കുന്നു. എന്നാൽ ജൂൺ 4 മുതൽ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. പകരം ഗൂഗിൾ വാലറ്റ് എന്ന ഒരു പുതിയ ആപ്പ് സേവനം ആരംഭിക്കും. ഈ…

Read More

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണി മുടക്കി; ആയിരകണക്കിന് ഉപയോക്താക്കൾ ബുദ്ധിമുട്ട് നേരിട്ടു

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പലർക്കും വീണ്ടും പ്രവർത്തനരഹിതമായതായി. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി പറയുന്നു. പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഇത് ആഗോള തലത്തിൽ ഉണ്ടായ പ്രശ്നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമുകൾ ലോഡുചെയ്യുന്നത് മന്ദഗതിയിലാണെന്നും പൂർണ്ണമായും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പലരും തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ ട്വിറ്ററിലേക്ക് പോയി.…

Read More

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്‌ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സ്‌ആപ്പിന്റെ മുന്നറിയിപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്‌സ്‌ആപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐടി നിയമം അനുസരിച്ച്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ്‌ആപ്പും കോടതിയെ സമീപിച്ചത്. വാട്സാപ്പിന്റെ സ്വകാര്യത സവിശേഷതകളിൽ ഏറ്റവും…

Read More

ആപ്പ് ഡയലര്‍;പുതിയ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു

ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്സാപ്പെത്തുന്നു. ഇതെന്താണ് സംഭവമെന്നല്ലേ? ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും. ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും.…

Read More

ഡൽഹി മുംബൈ ഔട്ട്‌ലെറ്റുകൾ വൻ ലാഭത്തിൽ; ബെംഗളൂരുവിൽ പുതിയ ആപ്പിൾ സ്റ്റോറുകൾ തുറക്കും

ഡൽഹി: ബെംഗളൂരു, നോയിഡ, പൂനെ എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാളുകളിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ആപ്പിൾ വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു, ഒന്ന് ന്യൂഡൽഹിയിലും മറ്റൊന്ന് മുംബൈയിലും. അടുത്തിടെ ഇന്ത്യയിൽ ഒരു വർഷം തികയുന്ന ഈ സ്റ്റോറുകൾ 190 മുതൽ 210 കോടി രൂപ വരെ വിൽപ്പന വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. തുറന്നതുമുതൽ, അവർ ശരാശരി പ്രതിമാസ വിൽപ്പന കണക്ക് നിലനിർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയെന്ന നിലയിൽ ഇന്ത്യ, ആപ്പിളിൻ്റെ…

Read More
Click Here to Follow Us