സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ (Teen Accounts) ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും. കൗമാരക്കാർ അവരുടെ…
Read MoreCategory: TECHNOLOGY
“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ്
പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്. ‘ഇത് മടക്കാൻകഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല്‍ കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ്…
Read Moreടെലിഗ്രാം നിരോധിച്ചേക്കും; നിയമവിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ നടപടി
നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്നതില്‍ ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ ദുറോവിനെ ഓഗസ്റ്റ് 24ന് അറസ്റ്റ് ചെയ്തിരുന്നു. അപ്ലിക്കേഷനിലെ കുറ്റകൃത്യ പ്രവർത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്. ഏറ്റവും അധികം പേർ സന്ദേശമയയ്ക്കാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുള്ളത്. നിരവധി ക്രിമിനല്‍ പ്രവർത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സർക്കാർ ടെലിഗ്രാമിനെക്കുറിച്ച് അന്വേഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ…
Read Moreആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി ഒല
രാജ്യത്തെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു. ബൈക്കിന്റെ ടീസർ പുറത്തുവിട്ടു. ആഗസ്റ്റ് 15ന് വാഹനം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ടീസർ വിഡിയോയിൽ ബൈക്കിന്റെ മുൻഭാഗമാണ് കാണിക്കുന്നത്. ചതുരാകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപും സംയോജിത എൽ.ഇ.ഡി ഡി.ആർ.എല്ലും ഇതിൽ കാണാം. ബൈക്കിൽ ചെറിയ വിൻഡ് സ്ക്രീനും വീതിയേറിയ ഹാൻഡിൽബാറുമാണുള്ളത്. പുതിയ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് മോട്ടോർ, ബാറ്ററി പാക്ക് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആഗസ്റ്റ് 15ന് ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒല…
Read Moreഫാസ്ടാഗ് നിയമത്തിൽ മാറ്റം; കാറുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ഇന്ത്യയിലെ ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് കാര്‍ഡ് ഉണ്ടായിരിക്കണം. നിലവില്‍ ടോള്‍ പാതകളിലൂടെ സഞ്ചരിക്കുന്ന രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിക്കുന്നു. ഫാസ്ടാഗ് കാര്‍ഡ് ഇല്ലെങ്കില്‍ വാഹനങ്ങള്‍ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കണം. ഇന്ന് (01 ഓഗസ്റ്റ് 2024) മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടോള്‍ പ്ലാസകളിലെ തടസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ അതനുസരിച്ച് ഫാസടാഗ് അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ പുതിയ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫാസ്ടാഗുകള്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്ന നില വന്നേക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് ലഘൂകരിക്കുകയും ഇലക്‌ട്രോണിക്…
Read Moreപണിമുടക്കി വിൻഡോസ്!, ഇന്ത്യയിലും ഗുരുതര പ്രശ്‌നം
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്ബ്യൂട്ടറുകള്‍ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാസ എയർ, ഇന്‍ഡിഗോ അടക്കം ഇന്ത്യൻ…
Read Moreവാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ- ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്. ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം ഹാക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വ്രൊംബ കുടുംബത്തില്‍പ്പെട്ട മാല്‍വെയര്‍ ഉപയോഗിച്ചാണ് പണം തട്ടാന്‍ ശ്രമിക്കുന്നത്. ഇതുവരെ 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിയറ്റ്‌നാം ഹാക്കര്‍മാര്‍ ഇന്ത്യന്‍ ഉപയോക്താക്കളെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. വ്യാജ മൊബൈല്‍ ആപ്പുകള്‍ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് കെണിയില്‍…
Read Moreമസ്കറ്റിൽ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച് സലാം എയർ
മസ്കറ്റ്: മസ്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച് സലാം എയർ. ഉദ്ഘാടന സർവീസില്‍ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സർവീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയില്‍ എത്തും. ചെന്നൈയില്‍ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സർവീസുകളുള്ളത്.
Read Moreഇനി വോയ്സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം; പുത്തൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഈ ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും.…
Read Moreഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്?
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നു. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്. ഇന്ത്യയില്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ…
Read More