കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയുടെ ഉടമയായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെൻ്റിനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ്…
Read MoreCategory: SPORTS
അമേരിക്കയെ തോൽപിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അട്ടിമറി വീരന്‍മാരായ യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത്…
Read Moreമൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍ ജയിക്കുന്നത്.
Read Moreസുനിൽ ഛേത്രി വിരമിക്കുന്നു;
ഡല്‍ഹി: ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം. 2005 ജൂണ്‍ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍തന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോള്‍ നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍…
Read Moreഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി
കൊല്‍ക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…
Read Moreട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലിടം നേടി
അഹമ്മദാബാദ്: 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി. സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ…
Read Moreഇവാന്‍ വുകോമനോവിച് പടിയിറങ്ങി.
കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ് ആശാന്റെ പടിയിറക്കം വേഗത്തിലാക്കിയത്. കോച്ച് ക്ലബ് വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ആശംസകളും നേര്‍ന്നു. ‘ഞങ്ങളുടെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ക്ലബ് വിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ടീമിന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ മികച്ച അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ ആശംകള്‍’- ക്ലബ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.
Read Moreഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം;
ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 17 കാരനായ ഗുകേഷ്. മാഗ്‌നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള്‍ ഇരുവര്‍ക്കും 22 വയസ്സായിരുന്നു. 2014ല്‍…
Read Moreപൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്; വിജയം ചെന്നൈ സൂപ്പര്‍ കിങ്സിന്; രോഹിതിന്റെ സെഞ്ച്വറി വിഫലം
സ്വന്തം തട്ടകത്തില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ പൊരുതിവീണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിങ്സ് (സിഎസ്‌കെ) മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 20 റണ്‍സിന് വിജയിച്ചു. സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ സ്‌കോര്‍: സിഎസ്‌കെ-20 ഓവറില്‍ നാലിന് 206. മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ ആറിന് 186. സെഞ്ചുറി തികച്ച മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അവരുടെ തോല്‍വി തടയാനായില്ല.
Read Moreതോറ്റ് തോറ്റ് ഒടുവിൽ വിജയത്തിന്റെ മധുരം നുകർന്ന് മഞ്ഞപ്പട
ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഒടുവില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. അവസാന ലീഗ് പോരില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊമ്പന്‍മാര്‍ തുടര്‍ തോല്‍വിക്ക് വിരാമമിട്ടു. ഈ ജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇനി പ്ലേ ഓഫ് പോരാട്ടത്തിന്. 34ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ഡെയ്‌സുകി സകായ് ലീഡ് ഇരട്ടിയാക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ നിഹാല്‍ സുധീഷാണ് അവസാന ഗോള്‍ വലയിലാക്കിയത്.
Read More