ചെലവ് ചുരുക്കാൻ മുലപ്പാൽ വരെ കടം; വൈറലായി യുവതിയുടെ കഥ

ജീവിത ചെലവ് ചുരുക്കാൻ മനുഷ്യർ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍, ആപ്പിള്‍ മെലിസിയോ എന്ന യുവതി കണ്ടെത്തിയ മാർഗങ്ങള്‍ ആണ് ഇപ്പോൾ വൈറൽ. മറ്റുള്ളവർ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വാങ്ങുക, കുഞ്ഞിന് വേണ്ടി മറ്റ് ആളുകളില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് ഇവർ ചെലവ് ചുരുക്കാനായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ കുട്ടികള്‍ക്കായി ഇവർ കളിപ്പാട്ടങ്ങള്‍ വില കൊടുത്ത് വാങ്ങാറില്ല. പകരം പാർക്കുകളില്‍ ആരെങ്കിലും ഉപേക്ഷിച്ച കളിപ്പാട്ടങ്ങളെടുത്ത് അത് കുട്ടികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ തകർന്നിരിക്കുന്ന കളിപ്പാട്ടങ്ങള്‍ അവള്‍ ശരിയാക്കിയെടുക്കും. ഇവരുടെ ഭർത്താവ് വിക്ടർ പറയുന്നത് മകളായ…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ( ശനിയാഴ്ച) പ്രഖ്യാപിച്ചേക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴു ഘട്ടങ്ങളിലാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ കമീഷൻ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ…

Read More

പരിക്കേറ്റ മമത ആശുപത്രി വിട്ടു; നെറ്റിയിൽ 4 തുന്നൽ

ഡല്‍ഹി: വീണ് പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ സാരമായി മുറിവേറ്റിടത്ത് നാല് തുന്നലിട്ട ശേഷമാണ് മമത ഡിസ്ചാര്‍ജായത്. ഇന്നലെ രാത്രിയാണ് മമതയെ നെറ്റിയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ എത്തിച്ചത്. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Read More

മമത ബാനർജിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ ചികിത്സയിൽ. ട്രെഡ് മില്ലിൽ വർക്കൗട്ട്‌ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയെ ചിത്രത്തിൽ കാണാം.

Read More

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍. ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്ഠിച്ചു. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007…

Read More

സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ഇന്നാണ് പാർലമെന്റില്‍ നടന്ന ചടങ്ങില്‍ സുധാ മൂർത്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, വൈസ് പ്രസിഡന്റ് ജഗ്ദീപ് എന്നിവർ സത്യപ്രതിജ്ഞാ വേളയില്‍ സന്നിഹിതരായി. സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് സുധാ മൂർത്തിയുടേതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രപതി സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും രാജ്യസഭയിലെ സുധാ…

Read More

പിറ്റ് ബുള്‍, റോട്ട് വീലര്‍, ബുള്‍ ഡോഗ്; രാജ്യത്ത് ഇനി കടിയൻ നായകൾക്ക് വിലക്ക്! ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും വിലക്കി കേന്ദ്രസര്‍ക്കാര്‍; പൂർണ പട്ടികയറിയാൻ വായിക്കാം

ഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്‌വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധിച്ച ലിസ്റ്റിലുള്‍പ്പെട്ട നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കി. മനുഷ്യ ജീവന് ഇവ അപകടകാരികള്‍ ആണെന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇരുപതിലധികം നായകളും അവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിട്ടുണ്ട്. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും ഇവയെ വളര്‍ത്തുന്നതിന്…

Read More

സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി: ട്രോളുകൾ വർധിച്ചു: സൈബര്‍ ആക്രമണം കനത്തതോടെ യുവതി ജീവനൊടുക്കി

അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് വൈറലായി മാറിയത്. ഈ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തത്. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ…

Read More

ആധാർ സൗജന്യമായി പുതുക്കാനുള്ള തിയ്യതി നീട്ടി; വിശദാംശങ്ങൾ അറിയാം

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മാർച്ച്‌ 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി…

Read More

‘പരീക്ഷയിൽ തോറ്റാൽ കെട്ടിച്ചു വിടും, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം’; വൈറലായി വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് 

പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രസകരമായ പല ഉത്തരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും പുറത്തുവരുന്ന വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പരീക്ഷ ഇന്‍വിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യര്‍ത്ഥനയാണ് വിഷയം. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരിക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം എന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഭയം. തോറ്റാല്‍…

Read More
Click Here to Follow Us