ഡല്‍ഹി: 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിഭാഗക്കാരെയും ഒപ്പം കൂട്ടിയുള്ള വികസിത ഭാരതമാണ് ലക്ഷ്യമിടുന്നത്. വികസിത ഭാരതം 2047 എന്നത് കേവലം വാക്കുകളല്ല. 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് വികസിത ഭാരതം എന്ന ലക്ഷ്യത്തെ കുറിച്ച് മോദി വാചാലനായത്. ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. 2047ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ആളുകള്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ ഹബ്ബായി മാറ്റുകയാണ്…
Read MoreCategory: NATIONAL
മണിപ്പൂരിൽ ബോംബ് സ്ഫോടനം; മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു. യാംതോങ് ഹാകിപ്പിന്റെ ഭാര്യ മെയ്തേയ് സമുദായക്കാരിയായ ചാരുബാല ഹാകിപ് (59) ആണ് കൊല്ലപ്പെട്ടത്. കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുപുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന്…
Read Moreയുവതി കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു
ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് തെലങ്കാനയിലെ വിദ്യാനഗറിലായിരുന്നു സംഭവം. വ്യാഴാഴ്ച വൈകീട്ടാണ് യുവതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ മദ്യക്കുപ്പി എറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് കണ്ടക്ടര്‍ക്ക് നേരെ എറിയുകായിരുന്നു. കണ്ടക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. കൈകാണിച്ചിട്ടും ബസ് നിര്‍ത്താതാണ് യുവതിയെ പ്രകോപിപ്പിച്ചത്.…
Read Moreവഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. വഖഫ് ആക്ടിന്റെ പേരും മാറ്റും. ഇതു സംബന്ധിച്ച ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തു. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ വന്‍ ഭേദഗതികളാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നത് അടക്കം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് (ഭേദഗതി) ബില്ലില്‍, 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം –…
Read Moreകാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ നൽകാൻ അമ്മയുടെ സ്വർണം മോഷ്ടിച്ച വിദ്യാർത്ഥി അറസ്റ്റിൽ
ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കൗമാരക്കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി ഒളിവില്‍ പോയിരുന്നു. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകിക്ക് വലിയ സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനായി അമ്മയോട്…
Read Moreപ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ്…
Read Moreപഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ
ധാക്ക: പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച് കലാപകാരികള്‍. ആക്രമണത്തില്‍ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ കൊല്ലപ്പെട്ടു. അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണല്‍ ഹോട്ടലാണ് അക്രമികള്‍ കത്തിയെരിച്ചത്. ഇരച്ചെത്തിയ കലാപകാരികള്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയില്‍ കത്തിയമരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു കലാപകാരികള്‍ അവാമി…
Read Moreഎല്‍ കെ അഡ്വാനി ആശുപത്രിയില്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അഡ്വാനിയെ ഡിസ്ചാര്‍ജ് ചെയ്തത്.
Read Moreഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്
പട്‌ന: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയില്‍ യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റതായും കാണുന്നുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreവിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു
ഡൽഹി: വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വ്യക്തിമുദ്ര പതിപ്പിച്ച യാമിനി കൃഷ്ണമൂർത്തിയെ രാജ്യം 2016ൽ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. നൃത്തകലയിൽ നാല് പതിറ്റാണ്ട് നീണ്ട സമർപ്പിതജീവിതം നയിച്ച യാമിനിയുടെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Read More