ട്രെയിൻ യാത്രയ്ക്കിടെ ഫോൺ പുറത്തേക്ക് തെറിച്ചുപോയി; ട്രാക്കിൽ ഫോൺ തിരയുന്നതിനിടെ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു

തൃശൂർ: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നും ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ നടുവിലെ പാളത്തിലേക്ക്‌…

Read More

തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്? സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നാണ് പ്രധാന വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ്ഗോപിക്ക് നേരെയുള്ള പരിഹാസം. ”മണിപ്പൂരിലും യു.പിയിലും നോക്കിയിരിക്കേണ്ട, അതൊക്കെ നോക്കാന്‍ അവിടെ ആണുങ്ങളുണ്ട് ” എന്ന സുരേഷ്ഗോപിയുടെ പ്രസ്താവനയേയും ഓര്‍ത്തെടുത്ത് ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോടോ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്ന ചോദ്യവും സുരേഷ് ഗോപിയോട് ലേഖനത്തിലൂടെ ചോദിക്കുന്നു..…

Read More

ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള സ്പെഷ്യല്‍ സര്‍വീസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു! ദീപാവലിക്ക് 32 അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക സര്‍വീസുകള്‍ നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍‍ലൈന്‍ ടിക്കറ്റ് റിസര്‍‍വേഷന്‍ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകള്‍ ബുക്കിംഗ് ആകുന്നതനുസരിച്ച്‌ കൂടുതല്‍ ബസുകള്‍ ഘട്ടം ഘട്ടമായി…

Read More

‘നോ ബോഡി ടച്ചിങ്, പ്ലീസ്’ വഴി നിഷേധിച്ചാൽ ഞാനും കേസ് കൊടുക്കും; സുരേഷ് ഗോപി 

കൊച്ചി: കലൂരിൽ ട്രാൻസ് ജൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയ നടൻ സുരേഷ് ഗോപിയോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിങ്, പ്ലീസ്’ എന്ന് പറഞ്ഞ് നടൻ.  മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല. അതേസമയം, വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ എന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

സീരിയൽ നടി പ്രിയ അന്തരിച്ചു; മരണസമയം പ്രിയ എട്ടുമാസം ​ഗർഭിണി; കുഞ്ഞ് ഐ.സി.യുവിൽ 

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. സീരിയൽ താരം ഡോ. പ്രിയ(35) അന്തരിച്ചു. നടൻ കിഷോർ സത്യയാണ് പ്രിയയുടെ മരണ വാർത്ത പങ്കുവെച്ചത്. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും കിഷോർ ഫെയ്സ്ബുക്കിൽ കുറിച്ചു. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും താരം അറിയിച്ചു.

Read More

മകൾക്ക് ഫീസ് കൊടുക്കാനില്ല, വാടക കുടിശിക മൂലം വീട് ഒഴിയാൻ ഒരുങ്ങവേ ലോട്ടറി അടിച്ച് ഭാഗ്യവാൻ

തിരുവനന്തപുരം:  ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാല്‍ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവതയുടെ അനുഗ്രഹം. വിന്‍–വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ്‌ വര്‍ക്കല പുല്ലാന്നിക്കോട്‌ കൊച്ചുവിള വീട്ടില്‍ ആര്‍.അനില്‍കുമാര്‍ (52) അര്‍ഹനായത്. വാടക കുടിശിക മൂലം വീട്‌ ഒഴിയേണ്ട സാഹചര്യത്തിലാണ്‌ ഭാഗ്യമെത്തിയത്‌. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം. മറ്റു ടിക്കറ്റുകൾക്ക് പ്രോത്സാഹാന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു. റാസൽഖൈമയിൽ 3 വർഷത്തോളം കെമിക്കൽ…

Read More

‘ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്

തിരുവനന്തപുരം: ഈമാസത്തെ അവസാന ദിനമായ ഇന്ന് ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസറ്റ് (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ്…

Read More

എട്ട് മാസം പ്രായമുളള കുഞ്ഞിന് ശ്വാസ തടസം; പരിശോധനയില്‍ കണ്ടെത്തിയത് തൊണ്ടയിൽ കൊമ്പന്‍ ചെല്ലി വണ്ടിനെ

കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു . കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്‍റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍…

Read More

എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല; സുരേഷ് ഗോപിക്ക് കട്ട സപ്പോർട്ടുമായി നടൻ ജോയി മാത്യു

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് സുരേഷ് ​ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹം എത്തരക്കാരനാണെന്ന് അറിയാമെന്നും താൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു വ്യക്തമാക്കി. “സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക…

Read More

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ബുദ്ധ സന്യാസിയായിരുന്നു; മോഹന്‍ലാല്‍ എന്റെ ആത്മീയ ഗുരുവെന്നും ലെന

ആത്മീയ യാത്രയില്‍ തന്നെ സഹായിച്ചത് നടന്‍ മോഹന്‍ലാലാണെന്ന് നടി ലെന. മോഹന്‍ലാലിനെ തന്റെ ആത്മീയ ഗുരുവായിട്ടാണ് കാണുന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ താരം പറഞ്ഞു. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ല്‍ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹന്‍ലാല്‍ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി. ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാന്‍ ആവശ്യപ്പെട്ടു. ആ ദിവസം…

Read More
Click Here to Follow Us