മകൾക്ക് ഫീസ് കൊടുക്കാനില്ല, വാടക കുടിശിക മൂലം വീട് ഒഴിയാൻ ഒരുങ്ങവേ ലോട്ടറി അടിച്ച് ഭാഗ്യവാൻ

തിരുവനന്തപുരം:  ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാല്‍ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവതയുടെ അനുഗ്രഹം.

വിന്‍–വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ്‌ വര്‍ക്കല പുല്ലാന്നിക്കോട്‌ കൊച്ചുവിള വീട്ടില്‍ ആര്‍.അനില്‍കുമാര്‍ (52) അര്‍ഹനായത്.

വാടക കുടിശിക മൂലം വീട്‌ ഒഴിയേണ്ട സാഹചര്യത്തിലാണ്‌ ഭാഗ്യമെത്തിയത്‌. മറ്റൊരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നു വാങ്ങിയ മൂന്നു ടിക്കറ്റുകളിലൊന്നിനാണു സമ്മാനം.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

മറ്റു ടിക്കറ്റുകൾക്ക് പ്രോത്സാഹാന സമ്മാനമായി 8000 രൂപ വീതവും ലഭിച്ചു.

റാസൽഖൈമയിൽ 3 വർഷത്തോളം കെമിക്കൽ കമ്പനിയില്‍ ജോലിചെയ്തെങ്കിലും ഒരുവര്‍ഷം മുന്‍പ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌ വെറുംകയ്യോടെയായിരുന്നുവെന്നു അനില്‍കുമാര്‍ പറഞ്ഞു.

ഫീസിനു നിവൃത്തിയില്ലാതെ ഇളയമകളുടെ ബിരുദ പഠനം പോലും പാതിവഴിയിൽ മുടങ്ങിയിരുന്നു. പ്രഭുലയാണ്‌ ഭാര്യ. കാവ്യ, ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us