ചെന്നൈ നഗരത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ചെന്നൈ: നഗരത്തിലും തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ രാത്രി മഴ പെയ്യാൻ സാധ്യത. താപനില കുറയുമെന്നും വൈകുന്നേരത്തോടെ അന്തരീക്ഷം മേഘവൃതമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കോയമ്പത്തൂർ, നീലഗിരി, തേനി, വിരുദുനഗർ, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി തുടങ്ങിയ 14 ജില്ലകളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read More

ഡി.എം.കെ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ. രാജയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി 

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഡി.എം.കെ നേതാവും മുൻ കേന്ദ്ര ടെലികോം മന്ത്രിയുമായിരുന്ന എ. രാജയുടെ 55 കോടി വിലമതിക്കുന്ന ബിനാമി സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. രാജയുടെ ബിനാമി കമ്പനിയായ കോവൈ ഷെൽട്ടേഴ്സ് പ്രമോട്ടേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലായിരുന്നു സ്വത്തുക്കളെന്ന് ഇ.ഡി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ രാജയുടെ കോയമ്പത്തൂരിലുള്ള 45 ഏക്കർ ഭൂമി ഇ.ഡി കണ്ടുകെട്ടിയിരുന്നു. 59 കാരനായ രാജ നിലവിൽ നീലഗിരി ലോക്‌സഭാ സീറ്റിൽ നിന്നുള്ള ഡി.എം.കെ എം.പിയാണ്.

Read More

അധ്യാപകൻ ശകാരിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രധാന അധ്യാപകന് സസ്പെൻഷൻ

ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്. മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ…

Read More

തമിഴ്നാട്ടിൽ പടക്കശാലയിൽ പൊട്ടിത്തെറി; 9 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ പടക്കനിർമാണ യൂണിറ്റിൽ പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തഞ്ചാവൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരിയല്ലൂർ ജില്ലയിലെ വിരഗലൂർഗ്രാമത്തിലെ സ്വകാര്യ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരമെന്ന നിലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സാധാരണ പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായവും പ്രഖ്യാപിച്ചു.

Read More

തമിഴ്നാട്ടിലെ 10 ഭക്ഷണശാലകളിൽ ഒന്ന് വിൽക്കുന്നത് പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയ മത്സ്യവും മാംസവും : റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട്ടിൽ 10 ഭക്ഷണശാലകളിൽ ഒരെണ്ണമെങ്കിലും പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയതോ ആയ മത്സ്യവും മാസവും (ഷവർമ) വെളിപ്പെടുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുഡ് ഇൻസ്‌പെക്ടർമാർ 19,044 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, 2,012 കേസുകളിൽ കേടായ ഭക്ഷണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 11.98 ലക്ഷം രൂപ പിഴ ഈടാക്കുകയും 5,934 കിലോയിലധികം കേടായ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. 1,448 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയതിൽ 787 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 269 ​​കടകളിൽ നിന്നുള്ള സാമ്പിളുകൾ…

Read More

പടക്ക ഗോഡൗൺ തീപ്പിടിത്തം: മൂന്നുലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ 

ചെന്നൈ : കർണാടകത്തിലെ അത്തിബെലെയിൽ പടക്ക ഗോഡൗണിന് തീപ്പിടിച്ച് മരിച്ച തമിഴ്‌നാട്ടുകാരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തുക കൈമാറി. പരിക്കേറ്റവരുടെ ചികിത്സയ്ക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൊസൂർ അതിർത്തിയോടുചേർന്നുള്ള അത്തിബെലെയിൽ ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 14 പേരാണ് മരിച്ചത്. ദീപാവലിക്കു മുന്നോടിയായി പടക്കങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിലാണ് തീ പടർന്നത്. അപകടത്തിൽ വാഹനങ്ങളും കത്തി നശിച്ചു.

Read More

ചെന്നൈയിൽ ഭക്ഷണ വിതരണ ഏജന്റ് ട്രക്ക് ഇടിച്ചു മരിച്ചു

ചെന്നൈ: നഗരത്തിലെ റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുള്ള മറ്റൊരു അപകടത്തിൽ 33 കാരനായ ഭക്ഷണ വിതരണ ഏജന്റ്‌ ട്രക്ക് ഇടിച്ചു മരിച്ചു. താംബരത്തിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പണപ്പാക്കം സ്വദേശി മണിയരശു (33) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുനീർമലൈ-തിരുമുടിവാക്കം റോഡിൽ താംബരത്തിന് സമീപമാണ് ഒരു പശു മണിയരശുവിന്റെ വഴിയേ നടന്നുകയറിയത്. പശുവിനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ എതിർദിശയിൽ നിന്ന് വന്ന ട്രക്ക് മണിയരശുവിനെ ഇടിക്കുകയായിരുന്നു.…

Read More

സംസ്‌കാര ചടങ്ങിന് ‘സംസ്ഥാന ബഹുമതി എഫക്ട്’; തമിഴ്‌നാട്ടിലുടനീളം അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് 1,600 പേർ

ചെന്നൈ: മസ്തിഷ്‌കമരണം സംഭവിച്ചാൽ അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് 1600-ലധികം പേർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയിലുള്ള സംസ്ഥാന അവയവമാറ്റ അതോറിറ്റിയായ ട്രാൻസ്‌റ്റാനിൽ രജിസ്റ്റർ ചെയ്തു. സെപ്തംബർ 23ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരണപ്പെട്ട അവയവദാതാക്കൾക്ക് സംസ്‌കാര ചടങ്ങിനിടെ സംസ്ഥാന ബഹുമതി നൽകുമെന്ന പ്രഖ്യാപനം അവയവദാനത്തോടുള്ള താൽപര്യം വർധിപ്പിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. 2008 ന് ശേഷം ഇത്രയും കുറഞ്ഞ കാലയളവിൽ ലഭിച്ച ഏറ്റവും ഉയർന്ന രജിസ്ട്രേഷനാണിത് എന്നും അദ്ദേഹം പറഞ്ഞു. അവയവം ദാനം ചെയ്യൂന്നതിനുള്ള രജിസ്ട്രേഷൻ അഞ്ച് ഘട്ടങ്ങളുള്ള…

Read More

യൂട്യൂബർ ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

ചെന്നൈ: ജനപ്രിയ യൂട്യൂബറും മോട്ടോ വ്ലോഗറുമായ ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് തമിഴ്‌നാട് ഗതാഗത വകുപ്പ് 10 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. സെപ്റ്റംബർ 18ന് കാഞ്ചീപുരത്തിന് സമീപം വിലകൂടിയ ഇരുചക്രവാഹനത്തിൽ വീൽ ചെയ്യുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് നടപടി. അപകടത്തിൽ വാസന് പരിക്കേറ്റിരുന്നു. ബാലുചെട്ടി ചത്തിരം പോലീസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ) നടപടി ആരംഭിച്ചത് . നേരത്തെ വാസനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തിരുന്നു. അന്ന് ഇയാളെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്ത് ജി.എച്ചിലെ തടവുകാരുടെ കൂടെയാണ് പ്രവേശിപ്പിച്ചത്.…

Read More

ചെന്നൈ പൗരന്മാരുടെ ശ്രദ്ധിയ്ക്ക്; 5 ശതമാനം ഇൻസെന്റീവ് ലഭിക്കാൻ ഒക്ടോബർ 31-ന് മുമ്പ് നികുതി അടയ്ക്കുക; വിശദാംശങ്ങൾ

ചെന്നൈ: കൃത്യസമയത്ത് നികുതി അടയ്ക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 2023 ഒക്ടോബർ 31 ന് മുമ്പ് വർഷത്തിന്റെ രണ്ടാം പകുതിയിലെ നികുതി അടയ്ക്കുന്നവർക്ക് 5% ഇൻസെന്റീവ് പ്രഖ്യാപിച്ചു. സെപ്തംബർ 30 ന് അവസാനിccha ഈ വർഷത്തെ ആദ്യ പകുതിയിൽ 1,150 കോടി രൂപയായി നിശ്ചയിച്ചിരുന്ന സ്ഥാനത്ത് 1,082 കോടി രൂപ സമാഹരിച്ച് 94 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. ചെന്നൈ കോർപ്പറേഷനിൽ 13.5 ലക്ഷം വസ്തു ഉടമകളുണ്ട്. പ്രതിവർഷം 1500 കോടി രൂപയാണ് ഇവരിൽ നിന്ന് കോർപ്പറേഷന് വരുമാനം നേടുന്നത്.…

Read More