ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read MoreCategory: CHENNAI NEWS
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കാറും ലോറിയും കൂട്ടിയിടിച്ചു; 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം എട്ടുപേര്‍ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികൾ ഉണ്ട്. ഞായറാഴ്ച രാവിലെ ചെങ്ങം നഗരത്തിന് സമീപമാണ് അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആര്‍ സതീഷ് കുമാര്‍ (40), എസ് സര്‍വേശ്വരന്‍ (6), എസ് സിദ്ദു (3), എസ് മണികണ്ഠന്‍ (42), എസ് ഹേമന്ത് (35) ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തിരുവണ്ണാമലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.…
Read Moreസിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡിഎംകെ സർക്കാർ. 7500 രൂപ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റ് ആയി നൽകുമെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. 1000 പേർക്ക് 10 മാസം ആണ് സ്റ്റൈപ്പന്റ് നൽകുക. സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
Read Moreമദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു
ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…
Read Moreസോണിയയെയും പ്രിയങ്കയെയും നേരിട്ടെത്തി സ്വീകരിച്ച് എം.കെ.സ്റ്റാലിൻ
ചെന്നൈ: ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിൽ. ഡിഎംകെ ഇന്നു സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്സ് കോൺഫറൻസിൽ പങ്കെടുക്കാനാണു ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടി.ആർ.ബാലു എന്നിവർ ചെന്നൈ വിമാനത്താവളത്തിലെത്തി ഇരുവരെയും സ്വീകരിച്ചു.
Read Moreനടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഇനി നടപടി!
ചെന്നൈ: നടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദാണ് മുന്നറിയിപ്പുമായി എത്തിയത്. വിജയ് മക്കള്‍ ഇയക്കം ചുമതലക്കാരുടേതെന്ന പേരില്‍ ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ അംഗത്വം പോലുമില്ലാത്തവരാണെന്നും…
Read Moreപൂജ അവധി; ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി. ടിക്കറ്റുകൾ കാലിയാവുന്നു
ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്‌പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…
Read Moreനവജാത ശിശുവിനെ നദിയിലെറിഞ്ഞു; പിതാവ് പിടിയിൽ
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു. കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ…
Read Moreഓൺലൈൻ തട്ടിപ്പിന് ഇരയായതായി മുൻ കേന്ദ്രമന്ത്രി
ചെന്നൈ: ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് മുൻ കേന്ദ്ര ഐടി മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ. നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ 99,999 രൂപ ദയാനിധി മാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തട്ടിപ്പു വിവരം പങ്കുവച്ചത്. സംഭവത്തിൽ ചെന്നൈ പോലീസിൽ ദയാനിധി മാരൻ പരാതി നൽകി. ഇന്നലെയാണ് തട്ടിപ്പ് നടന്നത്. ആക്‌സിസ് ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടത്. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് തന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപുള്ള…
Read Moreബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു
ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
Read More