ചെന്നൈ: വ്യാജ ഓഡിഷന്റെ കെണിയില്‍പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന സമീപിച്ച തട്ടിപ്പുസംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നയായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും അതിനായി ചില സീനുകള്‍ ക്യാമറയ്‌ക്ക് മുൻപില്‍ അഭിനയിച്ച് കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില വെബ്സെെറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരില്‍ നടന്നത് വൻ തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇൻഡസ്ട്രിയില്‍ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന ഇത്തരം…
Read MoreCategory: CHENNAI NEWS
ആരോഗ്യനില തൃപ്തികരം; എ. ആർ റഹ്മാൻ ആശുപത്രി വിട്ടു
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നോമ്പിനെ തുടർന്നുണ്ടായ നിർജലനീകരണമാണ് അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് റഹ്മാനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വിദേശത്ത് നിന്ന് ചെന്നൈയിലെത്തിയത്.
Read Moreഎ ആർ റഹ്മാൻ ആശുപത്രിയിൽ
ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉള്‍പ്പടെയുളള പരിശോധനകള്‍ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Read Moreഡോക്ടറും കുടുംബവും തൂങ്ങി മരിച്ച നിലയിൽ
ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണ്ണാനഗറിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഡോ. ബാലമുരുകൻ(52), ഭാര്യ സുമതി(47), മക്കള്‍ ദസ്വന്ത്(17), ലിംഗേഷ്(15) എന്നിവരാണ് മരിച്ചത് ദമ്പതികളുടെ മൃതദേഹങ്ങള്‍ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു. കുടുംബത്തിന് 5 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതേ തുടർന്ന് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. അണ്ണാ നഗറില്‍ ഗോള്‍ഡൻ സ്‌കാൻസ് എന്ന പേരില്‍ സ്‌കാനിംഗ് കേന്ദ്രം നടത്തിയിരുന്ന ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍…
Read Moreപരീക്ഷയ്ക്ക് പോകുന്ന വഴി ദളിത് വിദ്യാർത്ഥിക്ക് നേരെ ആക്രമണം
ചെന്നൈ: പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകള്‍ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുമ്പോഴാണ് ആക്രമണം നടന്നത്. മൂന്ന് പേർ ബസ് തടഞ്ഞുനിർത്തി, ദേവേന്ദ്രനെ ബസില്‍ നിന്ന് വലിച്ചിറക്കി ഇടതുകൈയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. പിതാവ് തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരിക്കുകയാണ്. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോഴേക്കും അക്രമി…
Read Moreനിയന്ത്രണം തെറ്റിയ ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
ചെന്നൈ: കേരളത്തില്‍ നിന്നും യാത്ര തിരിച്ച ടൂറിസ്റ്റ് ബസ് തമിഴ്നാട്ടില്‍ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 17 പേർക്ക് പരിക്ക്. വാനില്‍ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടത്. പ്രദേശത്തെ ആളുകള്‍ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreതൊപ്പി ധരിച്ച് ഇഫ്താർ വിരുന്നിൽ നടൻ വിജയ്; ചിത്രങ്ങൾ വൈറൽ
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് റംസാൻ മാസത്തിന്റെ ഭാഗമായി ഇഫ്‌താർ വിരുന്നൊരുക്കി. റംസാൻ മാസത്തില്‍ നോമ്പ് തുറക്കുന്നതിന് മുമ്പുള്ള പ്രാർത്ഥനകളില്‍ പങ്കെടുത്ത നടൻ തലയില്‍ തൊപ്പിയും തൂവെള്ള വസ്ത്രവും അണിഞ്ഞാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് മുന്നോടിയായി ഒരു ദിവസത്തെ വ്രതവും താരം അനുഷ്‌ഠിച്ചുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു ഗംഭീരമായ ഇഫ്‌താർ വിരുന്ന് നടന്നത്. ചടങ്ങിലേക്ക് വരുന്ന താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ വലിയ രീതിയില്‍ വൈറലായിരുന്നു. പ്രദേശത്തെ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.…
Read Moreശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ ഹൈക്കോടത് ഉത്തരവ്
ചെന്നൈ: വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസില്‍ നടികർ തിലകം ശിവാജി ഗണേശന്റെ വീട് കണ്ടുകെട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജഗ ജല കില്ലാഡി എന്ന സിനിമയുടെ നിർമ്മാണത്തിനായി വാങ്ങിയ നാല് കോടി രൂപ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഉത്തരവ്. ശിവാജി ഗണേശന്റെ ചെറുമകനായ നടൻ ദുഷ്യന്ത്, ഭാര്യ അഭിരാമിയെ എന്നിവർ പങ്കാളി കളായി നടത്തിയിരുന്ന ഈസണ്‍ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്ബനിക്കെതിരെയാണ് നടപടി. ഈ കമ്പനി വഴിയാണ് ദുഷ്യന്ത് ജഗ ജല കില്ലാഡി എന്ന സിനിമ നിർമ്മിച്ചത്. വിഷ്ണു വിശാലും നിവേദ പെതുരാജുമാണ്…
Read Moreനടൻ വിജയ് യുടെ വീട്ടിലേക്ക് മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞതായി പരാതി
ചെന്നൈ: നടൻ വിജയ് യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം.
Read Moreഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ്
ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ്…
Read More