കൃഷിമേള ആരംഭിച്ചു: ഇന്ന് മുതൽ 18 വരെ പ്രദർശനം

ബെം​ഗളുരു: കാർഷിക രം​ഗത്തെ പുത്തൻ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനായി ബെം​ഗളുരു കൃഷിമേള തുടങ്ങി. യൂണിവേഴ്സിറ്റി ഒാഫ് അ​ഗ്രികൾച്ചറൽ സയൻസ്, ബെം​ഗളുരു കേന്ദ്രം ഒരുക്കുന്ന സ്ററാളിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുള്ള പ്രദർശനത്തിൽ 600 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.

Read More

നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് നടത്തി;മിതമായ നിരക്കിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി കിട്ടുന്നതിനും നോര്‍ക്കറൂട്സ് നെ ബന്ധപ്പെടാം.

ബെംഗളൂരു: നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സൗദിയിലെ അൽമന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലേക്ക് നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ് നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി നഴ്‌സുമാർ പങ്കെടുത്തു. വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യാഗാർഥികൾക്ക് നോർക്കാ റൂട്ട്‌സിലൂടെ മിതമായ നിരക്കിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിക്കൊടുക്കുമെന്നും നോർക്ക റൂട്ട്‌സ് ബെംഗളൂരു സാറ്റലൈറ്റ് ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്- 080- 25505090.

Read More

ചിത്രസന്തേ ജനുവരി 6ന് കുമാരകൃപ റോഡിൽ; റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു : കർണാടക ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള ചിത്ര സന്തേ (ചിത്രച്ചന്ത ) ജനുവരി 6 ന് കുമാര കൃപ റോഡിൽ നടക്കും. സ്വയം വരച്ച ചിത്രങ്ങളും ശിൽപ്പങ്ങളും പ്രദർശിപ്പിക്കാനും വിൽക്കാനും താൽപര്യമുള്ളവർക്ക് നവംബർ 30 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക. www.karnatakachithrakalaparishath.com

Read More

ചിത്രരചനാ മത്സരം നടത്തി

ബെം​ഗളുരു: ശിശുദിനാഘോഷത്തിനോട് അനുബന്ധിച്ച് ബാം​ഗ്ലൂർ കേരളാ സമാജം നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ വികെ വിജയൻ ഉദ്​ഘാടനം നടത്തി. സീനിയർ വിഭാ​ഗത്തിൽ കെഎസ് അശ്വതിയും, ജൂനിയർ വിഭാ​ഗത്തിൽ ആതിൽ ജോഷിയും സബ് ജൂനിയർ വിഭാ​ഗത്തിൽ നിഹാരിക എസ് നായരും വിജയിച്ചു.

Read More

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി.

ബെംഗളൂരു : ഇന്ന് പുലർച്ചെ വിട പറഞ്ഞ കേന്ദ്രമന്ത്രി അനന്തകുമാറിനോടുള്ള ആദരസൂചകമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും  ഇന്ന് അവധി പ്രഖ്യാപിച്ചു.

Read More

മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ഇന്ന് അവസാനിക്കും.

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്തിൽ നടക്കുന്ന മലയാളി ചിത്രകാരി അംബികാ ജി. നായരുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അംബിക മുമ്പും നഗരത്തിൽ ഒട്ടേറെ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. വാട്ടർ കളർ ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനൊരുക്കിയിരിക്കുന്നവയിൽ ഭൂരിഭാഗവും. 1995-ൽ പഠനകാലത്ത് വരച്ച ‘ടൈഗർ’ എന്ന ചിത്രം മുതൽ ഈയിടെ വരച്ച കോലെ ബസവ എന്ന ചിത്രം വരെയാണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. കാളയുമായി വീടുകളിലെത്തി അനുഗ്രഹം നൽകുന്ന ആചാരമാണ് കോലെ ബസവ. പ്രദർശനം കാണാനെത്തുന്നവരുടെ ഏറ്റവും കൂടുതൽ പ്രശംസ നേടുന്നതും ഈ ചിത്രമാണ്. മറ്റൊരു ശ്രദ്ധേയമായ ചിത്രമാണ്…

Read More

ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു.

ബെംഗളുരു: ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു. നവംബര്‍ 30ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം നാളെ നടക്കും. ബെംഗളുരു കേന്ദ്രമാക്കി നടത്തിയ ആദ്യ ലീഗിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ടൂര്‍ണമെന്റ് 2018ലെ എഡിഷനില്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് സംഘാടകരുടെ ശ്രമം. ഇത്തവണ 150 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 116 കളിക്കാര്‍ നാലു ടീമുകളിലായി കളിക്കും. ഓരോ ടീമിലും 30 കളിക്കാര്‍ വീതമുണ്ടാകും. പുരുഷ വനിതാ കളിക്കാരെ കൂടാതെ കുട്ടികളുടെ ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ് വളക്കൂറുള്ള മണ്ണില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന് അരങ്ങുണരുമ്പോള്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ്…

Read More

“ഹഡിൽ-18” ഇന്ന് ഉച്ചക്ക് ശേഷം ഇന്ദിരാനഗറിൽ;പ്രഭാഷകൻ രവിചന്ദ്രൻ പങ്കെടുക്കുന്നു.

ബെംഗളൂരു : esSENSE ഗ്ലോബൽ ബെംഗളൂരു ചാപ്റ്റർ സ്വതന്ത്ര ചിന്തകരുടെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 1.30 ന് ഇന്ദിരാനഗറിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുന്ന് പ്രഭാഷണങ്ങൾ ഉണ്ടാവും. Vaisakhan Thampi(Stupidities of Intelligence), Sajeevan Anthikkad (Indian Fascism) Ravichandran C (Nehru, The First Accused – Part 2) വേദി : ഈസ്റ്റ് കൾചറൽ അസോസിയേഷൻ, 100 ഫീറ്റ് റോഡ്, ഇന്ദിരാ നഗർ. ഒക്ടോബർ 13 ന് ക്യുരിയസ് 18 എന്ന പേരിൽ തലശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന്റെ രണ്ടാം…

Read More

വയലാർ കവിതകൾ; സാഹിത്യ ചർച്ച 11 നു നടക്കും

ബെം​ഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാം​ഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. 11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ ചർച്ച അരങ്ങേറുക.

Read More

ശാസ്ത്ര സാഹിത്യവേദി ഹോക്കിങ്സ് അനുസ്മരണം നടത്തി

ബെം​ഗളുരു; ശാസ്ത്ര സാഹിത്യ വേദി സ്റ്റീഫൻ ഹോക്കിംങ് അനുസ്മരണ ഭാ​ഗമായി സെമിനാർ നടത്തി. എസ് ഷാൻ, സുരേഷ് കോഡൂർ, എന്നിവർ പ്രഭാഷണം നടത്തി. ആർവി ആചാരി അദ്ധ്യക്ഷത വഹിച്ചു .

Read More
Click Here to Follow Us