11മത് ചലച്ചിത്ര മേളക്ക് കൊടി കയറി;ഇന്നുമുതല്‍ ഡെലിഗേറ്റുകള്‍ക്ക് ഉള്ള പ്രദര്‍ശനം.

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊടികയറി,ഇന്നലെ വൈകുന്നേരം ആറുമണിക്ക് വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഉത്ഘാടനം നിര്‍വഹിച്ചു. കര്‍ണാടക ചലനചിത്ര അകാദമി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മേള 28 ന് സമാപിക്കും. ഡെലിഗേറ്റുകള്‍ക്കുള്ള പ്രദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. രാജാജി നഗറിലെ ഒരിയോന്‍ മാളില്‍ 11 തീയെറ്റരുകളില്‍ ആയാണ് പ്രദര്‍ശനം. ലോക സിനിമ വിഭാഗം :ദ ക്ലീനെര്സ് (ജര്‍മനി),ടു ലേറ്റ് ടു ദൈ യന്ഗ് (ചിലെ ),ദ ഇന്‍വിസിബിള്‍ (ജര്‍മനി )ആശ് പ്യുവരസ്റ്റ് വെയിറ്റ് (ചൈന) തുടങ്ങിയ സിനിമകള്‍ ഇന്ന്…

Read More

മാതാ അമൃതാനന്ദമയി ഇന്നും നാളെയും നഗരത്തില്‍.

ബെംഗളൂരു: നഗരത്തിലെ ബ്രഹ്മ സ്ഥാന വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ മാതാ അമൃതാനന്ദ മയി ഇന്നും നാളെയും നഗരത്തില്‍.ഉള്ളാള്‍ ഉപനഗരയിലെ ആശ്രമത്തില്‍ ഇന്നു രാവിലെ 07:30 രാഹുദോഷ നിവാരണ പൂജയും 10:30 ന് ഭജനയും സത്സന്ഗവും ,ശേഷം അമ്മ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കും. നാളെ രാവിലെ 07:30 ന് ശനി ദോഷ നിവാരണ പൂജയും 10:30 ന് സതസന്ഗവും ആരംഭിക്കും.ബി ഡി എ കമ്മിഷണര്‍ ശാരദ മുനിരാജു,എം എല്‍ എ എസ് ടി സോമശേഖര്‍ എന്നിവര്‍ പങ്കെടുക്കും. പൂജകള്‍ മുന്‍കൂട്ടി രേജിസ്റെര്‍ ചെയ്യേണ്ട നമ്പര്‍ :…

Read More

ഭീകരാക്രമണത്തിൽ അനുശോചിച്ച് ബിഎംഎഫ്.

ബെംഗളൂരു : രാജ്യം നടുങ്ങിയ പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ശനിയാഴ്ച രാത്രി ബെംഗളൂരു ടൌൺ ഹാളിൽ മെഴുകുതിരി കത്തിച്ചു അവരോടുള്ള ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ട്രസ്റ്റ് സെക്രെട്ടറി ഉണ്ണിക്കൃഷ്ണൻ ,ട്രഷറർ ബിജുമോൻ, പ്രജിത് കുമാർ,റാം,മുനീർ, സൈഫുദീൻ, ജംഷീർ,രതീഷ് രാജ്, പ്രേം,ഗിരീഷ്, ടിജോ എന്നിവർ നേതൃത്വം നൽകി.

Read More

പ്രതിഷേധമിരമ്പാൻ ഇനി മണിക്കൂറുകൾ മാത്രം;കണ്ണൂർ എക്സ്പ്രസിന്റെ യശ്വന്ത്പൂരിലുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെകെടിഎഫിന്റെ നേതൃത്വത്തിലുള്ള ധർണ 5 മണിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു : യശ്വന്ത് പുരിൽ നിന്നും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക – കേരള ട്രാവലേഴ്സ് ഫോറത്തിന്റെ  (കെ കെ ടി എഫ്) നേതൃത്വത്തിൽ ഉള്ള മലയാളികളുടെ ധർണ ഇന്ന് 5 മണിക്ക് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നടക്കും. നിരവധി മലയാളി സംഘടനാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. http://h4k.d79.myftpupload.com/archives/30408   http://h4k.d79.myftpupload.com/archives/30755 http://h4k.d79.myftpupload.com/archives/30647

Read More

“ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും”സെമിനാർ.

ബെംഗളൂരു: സർഗ്ഗധാര മാർച്ച് 3 ഞായറാഴ്ച 3.30ന്, ജലഹള്ളി ക്രോസ്, റോക്ക് ലൈൻ മാളിന്  സമീപമുള്ള ദീപ്തി ഹാളിൽ വച്ച്, “ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. സുധാകരൻ രാമന്തളി, ആർ.കെ.ആചാരി, തലവടി ഗോപാലകൃഷ്ണൻ, പ്രേംകുമാർ,  ഫാദർ  മാത്യു ചന്ദ്രൻകുന്നേൽ      കൃഷ്ണകുമാർ കടമ്പൂർ   എന്നിവർ മുഖ്യപ്രഭാഷണം നടത്തും.9964352148.

Read More

കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കെകെടിഎഫിന്റെ ധർണ 16ന്.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസിന്റെ ആരംഭിക്കുന്ന സ്റ്റേഷൻ യെശ്വന്തപുരയിൽ നിന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ 16ന് പ്രതിഷേധ ധർണ നടത്തും. കെ എസ് ആർ സിറ്റി റെയിൽവേ സ്‌റ്റേഷനിൽ വൈകുന്നേരം 5 ന് ധർണ ആരംഭിക്കും. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ചെയർമാനായ ആർ.വി. ആചാരി അധ്യക്ഷതവഹിച്ചു വൈസ് ചെയർമാൻ ടി.എൻ.എം നമ്പ്യാർ സംസാരിച്ചു.

Read More

59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കെഎംസിസിയുടെ സമൂഹ വിവാഹം എഴുതിയത് ചരിത്രം.

ബെംഗളൂരു : ഓള്‍ ഇന്ത്യ കെ എം സി സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങില്‍ 59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യം.ഇന്നലെ ശിവജി നഗറിലെ ഖുദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനത്ത് നടന്ന  ചടങ്ങ് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട്‌ ടി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.കര്‍ണാടക വ്യവസായമന്ത്രി കെ ജെ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി.വിവാഹ ചടങ്ങുകള്‍ക്ക് ഹസ്രത് മൌലാന മുഫ്തി…

Read More

ബാബുസപ്പാളയ മുത്തപ്പൻ സേവാ സമിതിയുടെ തിരുവപ്പന മഹോൽസവം ഇന്നും നാളെയും.

ബെംഗളൂരു:  ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പത്താം വർഷ തിരുവപ്പന മഹോത്സവം ഫെബ്രുവരി 9-10ശനി,ഞായർ ദിവസങ്ങളിൽ, കല്യാൺ നഗർ- ബാബുസപാളയ അഗ്റ റെയിൽവേഗേറ്റിന് സമീപം നടത്തപ്പെടുകയാണ്. ശനിയാഴ്ച കാലത്ത് 5 മണിക്ക് ഗണപതിഹോമം,10ന് കൊടിയേറ്റം,12ന് ദൈവത്തെ മലയിറക്കൽ,വൈകുന്നേരം 5ന് ബാബുസപാളയ ശ്രീവിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്ര ,6ന് ശ്രീമുത്തപ്പൻ വെള്ളാട്ടം,6;30 പ്രസാദവിതരണം,7മണിമുതൽ നൃത്യനൃത്തങ്ങൾ,9ന് അന്നദാനം ,10ന് തിരുമുടിയഴിക്കൽ. ഞായറാഴ്ച 9;30 മുതൽ ശൈവ-വൈഷ്ണവ സംഗമം ശ്രീമുത്തപ്പൻ തിരുവപ്പന തിറ, താലപ്പൊലി പ്രദക്ഷിണം, സരസ്വതി സ്വാമികളുടെ പ്രഭാഷണം. അന്നദാനം, പ്രശസ്ത സിനിമാ പിന്നണി ഗായകൻ…

Read More

പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം.

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം എന്നാ സാമൂഹിക സേവന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്‌ മാരായ വിനു തോമസ്‌ ,വത്സന്‍ എന്നിവര്‍ ചേര്‍ന് ഉത്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് റോഡിലെ പീസ്‌ ഗാര്‍ഡന്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.സുമോജ് മാത്യു ,രാജേന്ദ്രന്‍,ജെയ്സണ്‍ ലൂകൊസ്,ഷൈമി,സുമന്‍,ഐപ്പ്,സിയാദ്,മനു,സുമേഷ്,ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

Read More

കണ്ണൂർ-യശ്വന്ത്പൂർ തീവണ്ടിയുടെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി.

ബെംഗളൂരു: ബീജെപി മലയാളി പ്രവർത്തകരുടെയും , ദീപ്തി വെൽഫയർ അസ്സോസ്സിയേഷൻ പ്രവർത്തകരുടെയും നേത്രുത്വത്തിൽ കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുർ എക്സ്പ്രസ് ട്രെയിനിന്റെ സ്‌റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിഷ്ണുമംഗലം കുമാർ, ഹരി നായർ, ദിനേശ് പിഷാരടി, രനീഷ് പൊതുവാൾ, സലീഷ് പീ വി, ഹരികുമാർ , സോമരാജൻ, കൃഷ്ണകുമാർ (കെ . കെ ), റോഷൻ എന്നിവർ നേത്രുത്വം നൽകി. മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം…

Read More
Click Here to Follow Us