യശ്വന്ത് പുര-കണ്ണൂർ എക്സ്പ്രസ് വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന് പറയാനുള്ളത്..

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്നും ബാനസവാഡിയിലേക്ക് മാറ്റിയ 16527/28 ട്രെയിൻ തിരിച്ച് പഴയ സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുവരുന്നു എന്ന വാർത്ത പുറത്തു വന്ന ദിവസമാണ് ഇന്ന്. ഈ ആവശ്യമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കർണാടക കേരള ട്രാവലേഴ്സ് ഫോറ (കെ കെ ടി എഫ്)ത്തിന് പറയാനുള്ള കാര്യങ്ങൾ ഒരു പത്ര പ്രസ്താവനയിലൂടെ അറിയിക്കുന്നു ,അത് താഴെ കൊടുക്കുന്നു.   കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം റെയിൽവേ മന്ത്രിക്കെഴുതിയ കത്ത് നാൾവഴികൾ

Read More

ബെംഗളൂരുവിൽ ഉപരി പഠനം ആഗ്രഹിക്കുന്നുവോ? ഇനി വളരെയെളുപ്പം;നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷൻ സമയം, നടപടിക്രമങ്ങൾ, പ്രവേശന പരീക്ഷ, കോഴ്സ് ഫീ, ജോലി സാദ്ധ്യതകൾ എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ.

ബെംഗളൂരു : നഗരത്തിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാവുകയാണ് വിദ്യാഭ്യാസ മേഖലയിലെ സേവന ധാതാക്കളായ ലേൺടെക് എഡ്യു സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി കഴിഞ്ഞ ദിവസം ആരംഭിച്ച വെബ്സൈറ്റിൽ ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്. നഗരത്തിലെ സ്കൂളുകളെയും കോളേജുകളേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുറിച്ച് വിശദമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. കോഴ്സ് ഫീ, അഡ്മിഷൻ സമയം, അഡ്മിഷൻ ലഭ്യമാക്കാൻ വേണ്ട നടപടി ക്രമങ്ങൾ, പ്രവേശന പരീക്ഷ, ജോലി സാദ്ധ്യതകൾ എന്നിവ കൃത്യമായി ഈ വെബ്സൈറ്റിൽ…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്ട്സ് ക്ലബ് ഉൽഘാടനവും സംഗീത സന്ധ്യയും ഇന്ന് 5 മണിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ ഉൽഘാടനം ഇന്ന് 5 മണിക്ക് ബന്നാർഘട്ട റോഡിൽ എസ് ജി പാളയ സെന്റ് തോമസ് ചർച്ചിന് സമീപമുള്ള സാവറി സീഷെൽ ഹോട്ടലിൽ വച്ച് നടക്കും. ചടങ്ങിൽ മുൻ കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്ഡിയും സുദുഗുണ്ടെ പാളയ കോർപറേറ്റർ ശ്രീ മഞ്ജുനാഥും സംബന്ധിക്കും. മലയാളം – കന്നഡ പിന്നണി ഗായിക നിമ്മി ചക്കിങ്ങലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും.

Read More

മലയാളികളായ യാത്രക്കാരും വ്യാപാരികളും നേരിടുന്ന ചൂഷണത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് കെഎംസിസി സിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകി.

ബെംഗളൂരു: നഗരത്തിൽ മലയാളികളായ കച്ചവടക്കാരും,യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്കും,ചൂഷണങ്ങൾക്കും ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു മർച്ചൻ്റെ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കെഎംസിസി കമ്മനഹളളി ഏരിയാ ജനറൽ സെക്രട്ടറിയുമായ പി.വി.അഷ്റഫ് സിറ്റി പോലിസ് കമ്മീഷ്ണർ T.സുനിൽ കുമാർ സാറിന് നിവേദനം നൽകി. അനാവശ്യ പണപ്പിരിവ്, കാലാവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുന്നത്, പേടി എം വഴിയുളള ചതി , സംഘം ചേർന്നുളള അക്രമണം,പിടിച്ചുപറി, വാഹനങ്ങൾക്ക് നേരെയുളള അക്രമണം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് ജനറൽ സെക്രട്ടറി പോലീസ് കമ്മീഷ്ണർ ഓഫീസിലെത്തി അദ്ധേഹത്തെ നേരിൽകണ്ട് നിവേദനം നൽകിയത് . എല്ലാ…

Read More

നഗരത്തില്‍ നാളെ വൈദ്യുതി മുടങ്ങും;സ്ഥലങ്ങളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: ബി ടി എം ചെക്പോസ്റ്റിലെ ജയദേവ ഫ്ലൈഓവറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും.രാവിലെ 11 മണിമുതല്‍ ഉച്ചക്ക് 2 മണിവരെയാണ് വൈദ്യുതി മുടങ്ങുക. എന്‍ എസ് പാളയ,മൈക്കോ ലേ ഔട്ട്‌,ബന്നാര്‍ഘട്ട റോഡ്‌,ബി.ടി.എം സെക്കന്റ്‌ സ്റ്റേജ്,ഐ എ എസ് കോളനി,ഇ ഡബ്ലു എസ് കോളനി,മദിന നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ആണ് വൈദ്യുതി മുടങ്ങുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 1912 എന്നാ നമ്പറില്‍ ബെസ്കോം നെ ബന്ധപ്പെടാം.

Read More

കേരള സമാജം സൌത്ത് വെസ്റ്റിന്റെ നോര്‍ക്ക അവയെര്‍നെസ് പ്രോഗ്രാം ഇന്ന്;നോര്‍ക്ക കാര്‍ഡ്‌ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം.

ബെംഗളൂരു: കേരള സമാജം സൌത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നോര്‍ക്ക അവെയര്‍നെസ് പ്രോഗ്രാം ഇന്ന് വൈകുന്നേരം നാലുമണിക്ക് കെ എസ് ടൌണില്‍ ഉള്ള ഭാനു സമസ്തെ സ്കൂളില്‍ വച്ച് നടക്കും. നോര്‍ക്ക ഐ ഡി കാര്‍ഡും ഇന്‍ഷുറണ്‍സും ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ രേഖകളും പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയുമായി ബന്ധപ്പെടുക കൂടുതല്‍ വിവരങ്ങള്‍ താഴെ.

Read More

കണ്ണൂര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കുമെന്ന് മന്ത്രി സദാനന്ദഗൗഡ; ഈ വിഷയത്തിൽ വീണ്ടും റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി.

ബെംഗളൂരു : യാത്രക്കാരെ നിത്യദുരിതത്തിലാക്കിയ റെയില്‍വെ ഉദ്യോഗസ്ഥരുടെ നടപടിയ്ക്ക് പരിഹാരമാവുന്നു. കണ്ണൂര്‍ എക്‌സ്പ്രസ് ഉടന്‍തന്നെ യശ്വന്തപുരത്തുനിന്ന് പുനരാംഭിക്കുമെന്ന് യശ്വന്ത്പുര്‍ ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള ലോകസഭാംഗം കൂടിയായ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍, പാലക്കാട് ഫോറം തുടങ്ങിയ സംഘടനകളും ആക്ഷന്‍ കൗണ്‍സിലും നല്‍കിയ നിവേദനങ്ങള്‍ രണ്ടാഴ്ച മുമ്പ് റെയില്‍ മന്ത്രി പീയൂഷ് ഗോയലിന് കൈമാറിയിരുന്നു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കാമെന്ന് റെയില്‍വെ മന്ത്രി, സദാനന്ദഗൗഡയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തീരുമാനം എടുത്തുകഴിഞ്ഞെന്നും കണ്ണൂര്‍ എക്‌സ്പ്രസ്സ് എത്രയും വേഗം യശ്വന്തപുരത്തുനിന്ന്…

Read More

വഞ്ചിതരാകാതിരിക്കുക! – ബെംഗളൂരു വാർത്തയുടെ അറിയിപ്പ്.

    ബഹുമാന്യരായ വായനക്കാരെ , കഴിഞ്ഞ 4 വർഷമായി ബെംഗളൂരു വാർത്ത നിങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരികയാണ്, നഗരത്തിലെ മലയാളികൾക്ക് അറിയാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ / വാർത്തകൾ മാതൃഭാഷയിൽ നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുക എന്ന കർമ്മം ആണ് ഇത്രയും കാലം ഞങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നത്. പല പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇത് ബെംഗളൂരു മലയാളികൾക്ക് ഉപകാരപ്രദമായ രീതിയിൽ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇതു വരെ നിങ്ങളോരോരുത്തരും നൽകിയ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു, അതിനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില വ്യക്തികളോ ഗ്രൂപ്പുകളോ ഞങ്ങളുടെ പേരും…

Read More

ഹ്രസ്വചിത്രത്തിലേക്ക് ഗായകരെ തേടുന്നു.

ബെംഗളൂരു:”ആഡ്റൂട്ട മീഡിയ” പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മലയാളീയായ രാഹുൽ ഷീല രാജൻ സംവിധാനം ചെയുന്ന പുതിയ ഷോർട് ഫിലിം “അണ്ടനും അടക്കോടനും ” ലേക്ക് ഒരു വെറൈറ്റി സൗണ്ടുള്ള ഫാസ്റ്റ് നമ്പർ പാടുന്ന പാട്ടുകാരനെ തേടുന്നു ! നിങ്ങൾ പാടുമെങ്കിൽ ഒരു ഫാസ്റ്റ് സോങ് പാടി വാട്‍സ് ആപ് ചെയുക

Read More

“ലൂസിഫർ”ഫാൻസ് ഷോ നഗരത്തിലും;ടിക്കറ്റ് ആവശ്യമുളളവർ ഉടനെ ബന്ധപ്പെടുക.

ബെംഗളൂരു : പ്രമുഖ നടനായ പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ലൂസിഫർ” എന്ന ചിത്രം മാർച്ച് 28ന് പ്രദർശനത്തിനെത്തും. നഗരത്തിൽ ഫാൻസ് ഷോകൾ ഉണ്ട്, ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ഏഴു മണിക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക. ലൂസിഫർ – ഒരു രാഷ്ട്രീയ ത്രില്ലർ രൂപത്തിലൊരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ മുരളീ ഗോപിയുടേതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്, മഞ്ജു വാരിയർ,ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, നൈല ഉഷ എന്നിവർ…

Read More
Click Here to Follow Us