ക്രിസ്തുമസ് – നവവൽസര കുടുംബ സംഗമം നടത്തി

ബെംഗളൂരു  : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ക്രിസ്മസ് നവ വത്സര കുടുംബ സംഗമം നടത്തി. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകി. പ്രസിഡന്റ് പ്രമോദ് നമ്പ്യാർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി,  ട്രെഷറർ തുളസീ ദാസ് എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, , വിനോദ പരിപാടികൾ, കരോക്കേ എന്നിവ ഉണ്ടായിരുന്നു. Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..

ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ.  ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു. വിഷ്ണുമംഗലം കുമാർ,  അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ  ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും. കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.

Read More

പുതുവൽസര കുടുംബ സംഗമം ജനുവരി 19ന്

ബെംഗളൂരു : കേരളസമാജം ബാംഗ്ളൂർ സൗത്ത് വെസ്റ്റിന്റെ പുതു വത്സര കുടുംബ സംഗമം ജനുവരി 19 നു വൈകീട്ട് 3.30 നു ദുബാസിപ്പാളയ ഡി. എസ്. എ ഭവനിൽ നടക്കും. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകും  അംഗങ്ങളുടെ കലാപരിപാടികൾ, കരോക്കെ ഗാനമത്സരം, വിനോദ പരിപാടികൾ എന്നിവ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്  കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി യെ ബന്ധപ്പെടാം. Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

ലാൽബാഗ് ‘ഫ്ലവർ ഷോ’; മനം മയക്കുന്ന വർണ്ണകാഴ്ചകളുടെയും സൗരഭ്യത്തിന്റെയും വസന്തോത്സവത്തിന് നാളെ തുടക്കം!!

ബെംഗളൂരു: മനം മയക്കുന്ന കാഴ്ചകളുടെയും സൗരഭ്യത്തിന്റെയും പൂക്കാലമൊരുക്കുന്ന വസന്തോത്സവത്തിന് നാളെ തുടക്കം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെഭാഗമായി നടക്കുന്ന ലാൽബാഗ് പുഷ്പമേളയിൽ ബ്രസീൽ, തായ്‌ലൻഡ്, അർജന്റീന തുടങ്ങി പത്തു വിദേശരാജ്യങ്ങളിൽനിന്നുള്ള 92 ഇനം പൂക്കൾ പ്രദർശനത്തിനുണ്ടാകും. സ്വാമി വിവേകാനന്ദനാണ് ഇത്തവണ പുഷ്പമേളയുടെ വിഷയം. പൂക്കളിൽ തീർത്ത വിവേകാനന്ദന്റെ രൂപവും വിവേകാനന്ദസ്മാരകങ്ങളുമായി ബന്ധപ്പെട്ട പ്രദർശനവും മേളയിലുണ്ടാകും. 19 ഉപവിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ മഹാത്മാഗാന്ധി, കുവെമ്പു, ജയചാമരാജേന്ദ്ര വൊഡയാർ തുടങ്ങിയവരെ ആദരിച്ചുകൊണ്ടായിരുന്നു പുഷ്പമേള സംഘടിപ്പിച്ചിരുന്നത്. 6.21 ലക്ഷം പൂക്കൾകൊണ്ടാണ് വിവേകാനന്ദന്റെ രൂപം ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ തീർക്കുക. വിവേകാനന്ദൻ കാർട്ടൂൺ…

Read More

മാലിദ്വീപിൽ അറബി/ഖുർആൻ അദ്ധ്യാപകരുടെ നിരവധി ഒഴിവുകൾ;നോർക്ക വഴി അപേക്ഷിക്കാം.

ബെംഗളൂരു : മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദ വിരങ്ങൾക്കും www.norkaroots.org  സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (toll  free ) , 080 -25585090 .

Read More

രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.

ബെംഗളൂരു : “രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ” എൻആർസി, സിഎഎ എന്നിവയ്ക്കെതിരെയും, ജെഎൻയു വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും we are one ( നമ്മൾ ഒന്നാണ്) എന്ന പേരിൽ എൻ.എസ്.യു.ഐ. കർണാടക സ്റ്റേറ്റ് കമ്മിറ്റി ഫ്രീഡം പാർക്കിൽ നടത്തിയ റാലിയിൽ 500 മീറ്റർ ത്രിവർണ പതാകയും ആയി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. പരിപാടിയിൽ എൻ.എസ്.യു.ഐ പ്രവർത്തകർ രക്തം കൊണ്ട് കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ചു. പരിപാടി എൻ എസ് യു ഐ സംസ്ഥാന പ്രസിഡൻറ് മഞ്ജുനാഥ് എച്ച് എസ് കെപിസിസി ജനറൽ സെക്രട്ടറി സയ്യിദ്…

Read More

നഗരത്തിൽ രുചി വൈവിധ്യമൊരുക്കാൻ അവരക്കായ് മേള 16 മുതൽ.

ബെംഗളൂരു : ബീൻസ്, പയർ തുടങ്ങിയവയുടെ രുചി വൈവിധ്യങ്ങൾ ഒരുക്കാൻ അവരക്കായി മേള വരുന്നു. ജനുവരി 16 മുതൽ 26 വരെ വി.വി.പുരത്ത് നടക്കും. വിവിധ തരത്തിലുള്ള പയറു വർഗ്ഗങ്ങളും അവ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളുമാണ് മേളയെ വേറിട്ടതാക്കുന്നത്. ഫ്ലാറ്റ് ബീൻസ് എന്ന് അറിയപ്പെടുന്ന അവരക്കായയുടെ വിളവെടുപ്പു കാലം കൂടിയാണ് ജനുവരി മാസം. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള.

Read More

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള റാലി ദാസറഹളളിയിൽ നടന്നു.

ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പ്രവർത്തകർ ഇന്നലെ നടത്തിയ റാലിയിൽ ആയിരത്തോളം അംഗങ്ങൾ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം 4:30 യോടെ ദാസറഹള്ളി സെലക്ഷൻ കോർണറിൽ നിന്ന് ആരംഭിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ മുൻ എംഎൽഎ മുനിരാജു, ബെംഗളൂരു നഗര ജില്ലാ ബി.ജെ.പി.പ്രസിഡന്റ് മാളവിക അവിനാഷ് എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

50 രാജ്യങ്ങളിൽ നിന്നും 11 സ്ക്രീനുകളിലായി 200 സിനിമകൾ ! ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെ രാജാജി നഗറിലെ ഓറിയോൺ മാളിൽ നടക്കും. പി.വി.ആറിലെ 11 സ്ക്രീനുകളിലായാണ് മേള നടക്കുക. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങൾക്കൊപ്പം കൺട്രി ഫോക്കസ്, ലോക സിനിമ, ഗ്രാന്റ് ക്ലാസിക് ,ബയോ പിക്ചർ വിഭാഗങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക യെന്ന് കർണാടക ചലനചിത്ര അക്കാദമി ചെയർമാർ സുനിൽ പുരാനിക് അറിയിച്ചു. ഡെലിഗേറ്റ് പാസ് റെജിസ്ട്രേഷൻ ഫെബ്രുവരി ആദ്യം ആരംഭിക്കും.800 രൂപയാണ് നിരക്ക് വിദ്യാർത്ഥികൾക്ക്…

Read More

നോർക്ക ഇൻഷ്യൂറൻസ് കാർഡുകൾ വിതരണം ചെയ്തു.

ബെംഗളൂരു : ജാലഹള്ളി ശ്രീറാം സമീക്ഷ  അപ്പാർട്മെന്റിലെ മലയാളികളുടെ  നോർക്ക ഇൻഷുറൻസ് കാർഡ് കോർഡിനേറ്റർ ശ്രി ഉണ്ണികൃഷ്ണ മേനോൻ നോർക്ക ഓഫീസർ റീസ    രഞ്ജിത്തിൽ നിന്നും സ്വീകരിിച്ചു.

Read More
Click Here to Follow Us