ഇടുങ്ങിയ തെരുവുകൾ വൃത്തിയാക്കാൻ 86 ചെറുകിട ഇവി സ്വീപ്പറുകൾ വാങ്ങും

ബെംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ മാർക്കറ്റ് ഹബ്ബുകളിലെയും വാണിജ്യ തെരുവുകളിലെയും ഇടുങ്ങിയ തെരുവുകൾ തൂത്തുവാരി പൊടിശല്യം കുറയ്ക്കുന്നതിന് ഓട്ടോറിക്ഷയേക്കാൾ ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ 86 ചെറിയ മെക്കാനിക്കൽ സ്വീപ്പറുകൾ വാങ്ങാൻ നഗരത്തിലെ പൗരസമിതി തീരുമാനിച്ചു. നിലവിൽ, ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) 25 മെക്കാനിക്കൽ സ്വീപ്പറുകളുണ്ട്, എന്നാൽ അവ ഒരു ട്രക്കിൻ്റെ അത്രയും വലുതാണ്. ഇവ നിലവിൽ രാത്രികാലങ്ങളിൽ റോഡ് വൃത്തിയാക്കാനാണ് വിന്യസിച്ചിട്ടുള്ളത്. ഈ ട്രക്ക് വലിപ്പമുള്ള സ്വീപ്പർമാർക്ക് ഓൾഡ് പേട്ട് ഏരിയയിലെ ബൈലെയ്‌നുകൾ, ശിവാജിനഗർ, നഗരത്തിലെ മറ്റ് നിരവധി മാർക്കറ്റ് ഹബ്ബുകൾ തുടങ്ങിയ…

Read More

‘കാന്താര ചാപ്റ്റര്‍ 1’ റിലീസ് തിയതി പുറത്ത്

കന്നഡയില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര. ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാന്താര: ചാപ്റ്റര്‍ 1 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് തിയറ്ററിലെത്തും. ഗംഭീര പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍…

Read More

നാട്ടിലേക്ക് ക്രിസ്മസ് പുതുവർഷ യാത്ര: കേരള കർണാടക ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ, കേരള, കർണാടക ആർ ടി സി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും. ഡിസംബർ 19 മുതലുള്ള സർവീസുകളിലെ ബുക്കിങ്ങാണ് തുടങ്ങുന്നത്. സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നേരെത്തെ ആരംഭിച്ചിരുന്നു. കേരളത്തിലേക്ക് ഉള്ള പതിവ് ട്രെയിനുളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു.

Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

എരുമേലി അട്ടിവളവിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ അ‍ഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീർഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ​ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മുൻപും ഇവിടെ അപകടങ്ങളുണ്ടായിട്ടുണ്ട്.

Read More

സംസ്ഥാനത്ത് 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ

ബെംഗളൂരു : കർണാടകത്തിൽ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാജ്വേറ്റ്) സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വാട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വാട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വാട്ടയിലും ഉൾപ്പെടും. സീറ്റ് വർധിപ്പിക്കണമെന്ന മെഡിക്കൽ കോളേജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശാനുസരണമാണ് നടപടിയെടുത്തതെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാതാ റാത്തോഡ് പറഞ്ഞു. ഇതോടൊപ്പം ഫീസ് 10 ശതമാനം വർധിപ്പിച്ചു. മെഡിക്കൽ…

Read More

ബോംബുണ്ടെന്ന് പറഞ്ഞ് പരിഭ്രാന്തനായ ഓട്ടോ ഡ്രൈവർ പോലീസ് സ്‌റ്റേഷനിലെത്തി

ബെംഗളൂരു: അജ്ഞാതൻ ഓട്ടോയിൽ ഉപേക്ഷിച്ച ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് ജയനഗർ പോലീസ് സ്‌റ്റേഷനിൽ ഓട്ടോയുമായി ഡ്രൈവർ എത്തി. എന്നാൽ ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോൾ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലന്നുള്ള സമാധാനത്തിലാണ് ഡ്രൈവർ മടങ്ങിയത്. ബോംബുണ്ടെന്ന് ജയനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന് എതിർവശത്തുള്ള ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോൾ ഓട്ടോയുടെ പിൻസീറ്റിൽ നിന്ന് രണ്ട് ബാഗുകൾ കണ്ടെത്തി. ബാഗ് തുറന്നപ്പോൾ ഡ്രില്ലിങ് മെഷീൻ്റെ സ്‌പെയർ പാർട്‌സ് മാത്രമാണ് കണ്ടെത്തിയത്. അല്ലാതെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.…

Read More

ഇനി യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമെത്താം

train travelers

ബെംഗളൂരു : യാത്രക്കാർക്ക്, പ്രത്യേകിച്ച് ശാരീരിക അവശത നേരിടുന്നവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമായി എത്തിച്ചേരാൻ സൗകര്യമൊരുക്കി. ബെംഗളൂരുവിലെ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലും കെങ്കേരി റെയിൽവേ സ്റ്റേഷനിലും പുതിയ എസ്കലേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കെ.എസ്.ആറിൽ രണ്ട് പുതിയ എസ്കലേറ്ററുകളാണ് സ്ഥാപിച്ചത്. ഒന്ന് കയറാനും ഒന്ന് ഇറങ്ങാനും. ഒന്നാം പ്ലാറ്റ് ഫോമിലാണ് രണ്ടും സ്ഥാപിച്ചത്. ഇതുവഴി സ്റ്റേഷനിലെ പത്ത് പ്ലാറ്റ് ഫോമുകളിലേക്കും എത്താൻ എളുപ്പമാകും. 2.8 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. കെങ്കേരി സ്റ്റേഷനിലും ഒന്നാം പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്കലേറ്റർ സ്ഥാനം…

Read More

തല മതിലിലിടിച്ചും ക്രിക്കറ്റ് ബാറ്റുകൊണ്ട് ദേഹത്തടിച്ചും മകനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി

death murder

ബെംഗളൂരു: മകന്‍ പഠനത്തില്‍ പിറകിലായതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണെന്ന് ആരോപിച്ച് പതിനാലുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി പിതാവ് . ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ തേജസ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ അഡിക്ഷനും ചീത്ത കൂട്ടുകെട്ടും കാരണം മകന്‍ പഠനത്തില്‍ പിറകോട്ടായത് അച്ഛന്‍ രവികുമാറിനെ ചൊടിപ്പിച്ചു. സംഭവദിവസം ഇരുവര്‍ക്കുമിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. കോപാകുലനായ പിതാവ് തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു. പിന്നാലെ തല പിടിച്ച് മതിലിലിടിക്കുകയും ചെയ്തു. ‘നീ ജീവിച്ചാലും മരിച്ചാലും എനിക്ക്…

Read More

എയ്മ വോയിസ് സംഗീതമത്സരം

കർണാടകയിലെ മലയാളികൾക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ മികച്ച ഗായകരെ കണ്ടെത്തുവാനായി സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” നവംബർ 24 ന് ബെംഗളൂരുവിൽ നടക്കും. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം -13- 19, 20-29, 30 and Above എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ ഓഡിഷൻ 24 ന് ബെംഗളൂരു ഇ.സി.എ യിൽ രാവിലെ 9.30 മുതൽ ആരംഭിക്കും. കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്. ബംഗളൂരു കൂടാതെ, മംഗലാപുരം, തുംകൂർ, മൈസൂർ, ഷിമോഗ,…

Read More

പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് :ആനക്കര : പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൂറ്റനാട് ആമക്കാവ് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ്(6) ആണ് മരിച്ചത്. ആനക്കര കുമ്പിടി പുറമതിൽശേരിയിൽ സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിന് എത്തിയതായിരുന്നു കുട്ടി. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More
Click Here to Follow Us