മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ: വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെ നമുക്ക് ഓർക്കാം. കൊളോണിയൽ ശക്തിക്കെതിരെ, ജാതി, മതം, ഭാഷ മുതലായ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി അവർ ഒരുമിച്ച് ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. അവർ ഉയർത്തിയ…
Read MoreAuthor: News Desk
ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ
കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാൻ നിരവധി പേർ പരിശീലനം നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ പരാമർശം.
Read Moreആസാദ് കശ്മീർ പാകിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് എം.ടി രമേശ്
കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ് കശ്മീർ പാകിസ്ഥാന്‍റെ ഭാഷയും ശൈലിയുമാണ്. വിവാദത്തിൽ ഉറച്ചുനിൽക്കുന്ന കെ.ടി ജലീലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും എം.ടി രമേശ് ചോദിച്ചു. കേരളത്തിലെ ഒരു എം.എൽ.എക്ക് ഇതെങ്ങനെ പറയാൻ കഴിയും? പാകിസ്ഥാൻ വാദത്തെ എം.എൽ.എ ന്യായീകരിക്കുന്നുവെന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല. എം.എൽ.എയുടെ പ്രസ്താവനയേക്കാൾ അപകടകരമാണ് മുഖ്യമന്ത്രിയുടെ മൗനമെന്ന് എം.ടി രമേശ് ആരോപിച്ചു. ഇടതുമുന്നണിയോ സി.പി.എമ്മോ ഇതുവരെ…
Read More‘സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും ധീരരായ ദേശസ്നേഹികളുടെ ത്യാഗങ്ങളുടെ ഫലമാണ്. നമ്മുടെ നടപടികൾ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഏറ്റവും വലിയ ജനാധിപത്യത്തിലെ പൗരന്മാർ എന്ന നിലയിൽ, സ്വാതന്ത്ര്യവും സമത്വവും പ്രോത്സാഹിപ്പിക്കുകയും ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തുകൊണ്ട് എല്ലാ പൗരന്മാർക്കും കൂടുതൽ മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി…
Read Moreജയ്‌ഷെ ബന്ധമുള്ള 19കാരനെ യുപി പോലീസ് അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി യുവാവ് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് നദീം (25) എന്ന ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹബീബുൾ ഇസ്ലാമിനെ (സൈഫുള്ള) തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സൈഫുള്ളയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും നിയമവിരുദ്ധ പ്രവർത്തന പ്രിവൻഷൻ ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്…
Read Moreമഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു ; ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്
മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഏക്നാഥ് ഷിൻഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന വകുപ്പുകൾ ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം. ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ധനമന്ത്രാലയത്തിന്‍റെയും ചുമതല. ഏക്നാഥ് ഷിൻഡെ പൊതുഭരണത്തിന് പുറമെ നഗരവികസന മന്ത്രാലയവും കൈകാര്യം ചെയ്യും. പരിസ്ഥിതി, ഗതാഗതം, ദുരന്ത നിവാരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വകുപ്പുകളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും. നിയമം, നീതി,…
Read Moreദക്ഷിണാഫ്രിക്കൻ ലീഗിൽ ധോണി; അനുവദിക്കാനാവില്ലെന്ന് ബിസിസിഐ
ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ എം എസ് ധോണിയെ ഉപദേശക റോൾ വഹിക്കാൻ പോലും അനുവദിക്കാനാവില്ലെന്ന് ബിസിസിഐ. ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് ടീമിന്‍റെ ഉപദേഷ്ടാവായി ചെന്നൈ സൂപ്പർ കിംഗ്സ് ഉടമകൾ ധോണിയെ പരിഗണിച്ചിരുന്നു. എന്നാൽ ഇതിന് അനുമതി നൽകാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിരമിച്ച കളിക്കാർക്ക് മാത്രമേ വിദേശ ലീഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതിയുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ക്യാപ്റ്റനാണ് ധോണി. അതിനാൽ തന്നെ ധോണിക്ക് വിദേശ ലീഗുകളുടെ ഭാഗമാകാൻ കഴിയില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജോഹന്നാസ്ബർഗ്…
Read Moreഎല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിദേശികൾ രാജ്യത്തെ ചൂഷണം ചെയ്തു. അവരിൽനിന്ന് രാജ്യത്തെ നാം മോചിപ്പിച്ചു. നാം ലോകത്തിന് ജനാധിപത്യത്തിന്റെ ശക്തി കാണിച്ചുകൊടുത്തു. കൂടുതൽ വിഭാഗങ്ങളിലേക്ക് വളർച്ചയുടെ നേട്ടം എത്തിക്കാൻ സാധിച്ചു. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാൻ കഴിഞ്ഞു. കോവിഡിന് ശേഷം രാജ്യം അതിശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല ശക്തമാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
Read More‘മതനിരപേക്ഷത, ജനാധിപത്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാം’
തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ സിസ്റ്റം എന്നിവ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഇന്ത്യ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ സാക്ഷാത്കരിക്കുന്നതിനും നമുക്ക് പോരാട്ടം തുടരാം. നമ്മുടെ 75-ാം വാർഷികത്തിൽ പുതുക്കേണ്ട പ്രതിജ്ഞയാണിത്,” രാജേഷ് പറഞ്ഞു. 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സ്പീക്കർ എം.ബി.രാജേഷ് നാളെ രാവിലെ 9.00-ന് നിയമസഭാ വളപ്പിൽ ദേശീയപതാക ഉയർത്തും. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ.…
Read Moreകണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കണ്ണൂര്‍: മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 1,531 ഗ്രാം സ്വർണം പിടികൂടി. കാസർകോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ നിന്നെത്തിയവരിൽ നിന്നാണ് 80 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കാസർകോട് ചെർക്കളം സ്വദേശി ഇബ്രാഹിമിൽ നിന്നാണ് 335 ഗ്രാം സ്വർണം പിടികൂടിയത്. ഇതിന്‍റെ മൂല്യം 17.48 ലക്ഷം രൂപയാണ്. രണ്ടാം പ്രതിയിൽ നിന്ന് 62.50 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
Read More