പാലക്കാട്: മലമ്പുഴയിൽ സിപിഎം ലോക്കൽ കമ്മറ്റിയംഗം വെട്ടേറ്റു മരിച്ചു. കൊട്ടേക്കാട് കുന്നൻകാട് വീട്ടിൽ ഷാജഹാൻ (40) ആണ് മരിച്ചത്. മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ഷാജഹാൻ. വീടിന് സമീപത്ത് വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.
Read MoreAuthor: News Desk
‘ഹർ ഘർ തിരംഗ’; പങ്കുചേർന്ന് ഷാരൂഖ് ഖാനും കുടുംബവും
ബോളിവുഡ് നടൻ ഷാരൂഖ് ഖാനും കുടുംബവും ‘ഹർ ഘർ തിരംഗ’ (എല്ലാ വീടുകളിലും ത്രിവർണ്ണ പതാക) എന്ന ആഹ്വാനത്തിൽ പങ്കുചേർന്നു. കുടുംബം അവരുടെ വീടായ മന്നത്തിന് മുന്നിൽ പതാക ഉയർത്തി. ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചത്.
Read Moreസ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഭാരതം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ഒമ്പതാം തവണയാണ് ചെങ്കോട്ടയിൽ മോദി സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്വീകരിച്ചു.
Read Moreപ്രിയ വർഗീസ് വിവാദത്തിൽ വിശദീകരണവുമായി സർവകലാശാല
കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. ഫാക്കൽറ്റി വികസനത്തിനായി ചെലവഴിക്കുന്ന സമയവും അക്കാദമിക് തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന അനുഭവമായി കണക്കാക്കാം. ഇക്കാര്യത്തിൽ സ്റ്റാൻഡിംഗ് കൗൺസിലിൽ നിന്നും അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഗവേഷണ സ്കോർ ഉയർന്നത് കൊണ്ട് മാത്രം സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കരുതെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി. പ്രിയ വർഗീസിനേക്കാൾ ഉയർന്ന ഗവേഷണ സ്കോറുള്ള ഒരാളെ അവഗണിച്ചുവെന്ന വാദത്തിൽ കഴമ്പില്ലെന്ന് സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രിയയ്ക്ക് വേണ്ടത്ര അധ്യാപന പരിചയം ഇല്ലെന്ന്…
Read More‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’
മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. “ഹലോ എന്നത് ഒരു ഇംഗ്ലീഷ് വാക്കാണ്. അതൊഴിവാക്കേണ്ടത് അത്യാവശ്യമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന ഒന്നാണ്. നാം നമ്മുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതിനാൽ, സർക്കാർ ഉദ്യോഗസ്ഥർ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.
Read Moreപ്രൗഢ ഗംഭീരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളവും
തിരുവനന്തപുരം: രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തുന്നതോടെ സംസ്ഥാനതല ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിക്കും. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയർത്തും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.സുധാകരനും എ.കെ.ജി സെന്‍ററിൽ മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി…
Read Moreഏത് സാഹചര്യവും നേരിടാൻ തയ്യാർ ; ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി
ഡൽഹി: ലങ്കൻ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണ്. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ യുവാൻ വാങ്ങ് കപ്പലിനെ ശ്രീലങ്കൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. കപ്പലിന് ശ്രീലങ്കയിലേക്ക് പ്രവേശിക്കാൻ ശ്രീലങ്കൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നൽകി. ചൈനീസ് ചാരക്കപ്പൽ ചൊവ്വാഴ്ച ഹംബൻടോട്ട തുറമുഖത്ത് എത്തും. ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ശ്രീലങ്കയുടെ നടപടി. ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിൽ ഇന്ത്യ നേരത്തെ ആശങ്ക…
Read More‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’
കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നാണ് എല്ലാ സംഘപരിവാര്‍ ദാസന്‍മാരോടും പറയാനുള്ളതെന്ന് അബ്ദുറബ്ബ് പറഞ്ഞു. “ബഹറിൽ മുസല്ല വിരിച്ച് നമസ്കരിച്ചാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അന്നേ പറഞ്ഞിരുന്നു. അതാണ് ഇന്നും എനിക്ക് പറയാനുള്ളത്,” അദ്ദേഹം പറഞ്ഞു. തെരുവിൽ കലാപം നടത്താതെ കേരളത്തിലെ ഹിന്ദുക്കൾക്ക് നീതി ലഭിക്കില്ലെന്ന്…
Read Moreആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു
ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു. എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ് മനുഷ്യന്റെ കോർണിയ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ ക്ളിനീഷ്യൻ-സയന്റിസ്റ്റ് ടീമിന്റെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാണിത്. ട്രാൻസ്പ്ലാന്റേഷനായി ഒപ്റ്റിക്കലും ഫിസിക്കലും ആയി അനുയോജ്യമായ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹ്യൂമൺ കോർണിയയാണിത്.
Read Moreകവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ
കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണങ്ങളും ശ്രീലേഖ വീഡിയോയിൽ ഉന്നയിച്ചിട്ടുണ്ട്. കിളിരൂർ പെൺകുട്ടിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അശ്രദ്ധയാണെന്നും പെണ്‍കുട്ടി വേദനയില്‍ പുളഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വേണ്ടത് ചെയ്തില്ലെന്നും ശ്രീലേഖ പറഞ്ഞു. ‘കിളിരൂർ കേസ് നാൾവഴികൾ’ എന്ന പേരിലുള്ള വീഡിയോയിലാണ് ശ്രീലേഖ ലൈംഗിക…
Read More