ഇന്ത്യയില്‍ ബാലവേലയും ജാതി വിവേചനവും ദാരിദ്ര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു: യുഎന്‍

ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ ഇന്ത്യയിൽ പരസ്പരബന്ധിതമാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. ദളിത് സ്ത്രീകളോടുള്ള കടുത്ത വിവേചനം ഉൾപ്പെടെ ദക്ഷിണേഷ്യയിലെ അടിമത്തത്തിന്‍റെ സമകാലിക രൂപങ്ങൾ റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു. മനുഷ്യാവകാശ കൗൺസിലിന്‍റെ പ്രത്യേക പ്രതിനിധിയായ ടോമോയ ഒബോകാറ്റയാണ് അടിമത്തത്തിന്റെ സമകാലിക രൂപങ്ങളെക്കുറിച്ച് പറയുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പണ്ട് കാലത്ത് നിലനിന്നിരുന്ന അടിമത്തം, കോളനിവത്ക്കരണം, ഭരണകൂടം കാണിച്ചിരുന്ന വിവേചനങ്ങള്‍ എന്നിവയുടെയെല്ലാം അനന്തര ഫലമാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന വിവേചനങ്ങള്‍. ഇന്ത്യയിൽ, ബാലവേല, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം, ദാരിദ്ര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അംഗോള, കോസ്റ്റാറിക്ക,…

Read More

രാഷ്ട്രീയമായി നേരിടും: പ്രിയ വർഗീസിന് ഗവർണറുടെ മറുപടി

തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍. യോഗ്യതയില്ലാത്ത ഒരാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ആരോപിച്ചു. അധ്യാപന യോഗ്യതയില്ലാത്ത ഒരാൾ അസോസിയേറ്റ് പ്രൊഫസറായാൽ അത് രാഷ്ട്രീയമാണെന്നും പ്രിയ വർഗീസിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായതിനാൽ താനും അതിനെ രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കുമെതിരെ തുറന്ന യുദ്ധം തന്നെ തീരുമാനിച്ചിരിക്കുകയാണ് ഗവർണർ. പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന ആദ്യ…

Read More

ഇന്ത്യ-ചൈന ബന്ധം ഏറ്റവും ദുഷ്‌കരമായ ഘട്ടത്തില്‍: എസ്.ജയശങ്കര്‍

ഡൽഹി: ഇന്ത്യ-ചൈന ബന്ധം വളരെ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം എങ്ങോട്ടാണ് പോകുന്നതെന്നതാണ് ഇന്നത്തെ പ്രധാന ചോദ്യങ്ങളിലൊന്നെന്ന് തായ്ലൻഡിലെ ചുലലോങ്‌കോണ്‍ സർവകലാശാലയിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും ഒന്നിക്കുമ്പോൾ ഒരു ഏഷ്യൻ നൂറ്റാണ്ട് സംഭവിക്കുമെന്ന ഡെങ് സിയാവോപിംഗിന്റെ വാക്കുകളെ ഓര്‍മപ്പെടുത്തിയായിരുന്നു ജയശങ്കറിന്റെ പ്രസംഗം. “അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി ചൈന ചെയ്ത കാര്യങ്ങൾ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,” യഥാർത്ഥ നിയന്ത്രണ രേഖയിലെ ലഡാക്ക് സെക്ടറിലെ സൈനിക സംഘർഷത്തെ…

Read More

സ്‌കൂളുകളിലും കോളജുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

കർണാടക: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷൻ 133 (2) പ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ഉത്തരവ് നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ ചില പ്രൈമറി, സെക്കൻഡറി സ്കൂളുകൾ രാവിലെ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർ ബന്ധപ്പെട്ട സ്കൂളുകൾ സന്ദർശിക്കുകയും രാവിലെ സ്കൂളുകളിൽ ദേശീയഗാനം ആലപിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Read More

ചരിത്രത്തില്‍ ആദ്യമായി യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി നയിക്കും

യു.എ.ഇ: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ക്യാപ്റ്റന്‍. കണ്ണൂർ തലശേരി സ്വദേശി റിസ്വാൻ റൗഫാണ് യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുക. റിസ്വാനെ കൂടാതെ മലയാളികളായ ബാസില്‍ ഹമീദ്, അലിഷാൻ ഷറഫു എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിൽ റിസ്വാൻ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം യുഎഇ ഏഷ്യാ കപ്പിൽ മത്സരിക്കും. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്.

Read More

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമ്പോൾ സി.പി.ഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും

തിരുവനന്തപുരം: എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി പദം ആവശ്യപ്പെടണമെന്ന് സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഉയർന്നത്. കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് കാലത്ത് സി.പി.എം പ്രവർത്തകരെ ആരോഗ്യ വകുപ്പിൽ ഉൾപ്പെടുത്തിയെന്ന് കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ വിമർശിച്ചു. സി.പി.ഐ യോഗങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉയർന്നത്. മന്ത്രിമാര്‍ നിരാശപ്പെടുത്തുകയാണെന്നാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. കേരള കോണ്‍ഗ്രസ് (എം) ഉൾപ്പെടെയുള്ള…

Read More

നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നു; സ്വജനപക്ഷപാതം വ്യക്തം: വീണ്ടും ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ ഇക്കാര്യം വ്യക്തമായി. വേണ്ടത്ര യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഗവർണർ പറഞ്ഞു. “സർവകലാശാലയിലെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി. അതിൽ ഒരു സംശയവുമില്ല. ഇതിനെ രാഷ്ട്രീയമായി നേരിടും. ചാൻസലർ എന്ന നിലയിൽ നിയമപരമായാണ് നടപടി. എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാം. കണ്ണൂർ സർവകലാശാലയിലെ നിയമലംഘനങ്ങൾ നിരവധിയാണ്. ഹൈക്കോടതി ഉത്തരവ് മാറ്റിനിർത്തി ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചു. മതിയായ അനുമതിയില്ലാതെ കോളജിന്…

Read More

എസ് ബി ഐയില്‍ നിന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാനില്ല; സിബിഐ അന്വേഷിക്കും

രാജസ്ഥാന്‍: എസ്ബിഐ ശാഖയിൽ നിന്ന് 11 കോടി രൂപയുടെ ചില്ലറത്തുട്ടുകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നു. രാജസ്ഥാനിലെ കരൗളി ശാഖയിൽ നിന്നാണ് ഇത്രയധികം നാണയങ്ങള്‍ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് 25 ലധികം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയെങ്കിലും കാണാതായ നാണയങ്ങളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. രാജസ്ഥാൻ ഹൈക്കോടതിയുടെ ഏപ്രിൽ 13 ലെ ഉത്തരവ് പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡൽഹി, ജയ്പൂർ, ദൗസ, കരൗളി, അൽവാർ, ഉദയ്പൂർ, ബില്‍വാര നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൗണ്ടിംഗിനായുള്ള സ്വകാര്യ ഏജന്‍സിയാണ് 11 കോടി…

Read More

റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. ദേശീയപാതയിലടക്കം കുഴി നികത്തൽ പ്രവൃത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി പരിശോധിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ തകർന്ന ദേശീയപാതകൾ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് എത്രത്തോളം നടപ്പാക്കിയെന്ന് പരിശോധിക്കും. മണ്ണുത്തി-കറുകുറ്റി ദേശീയപാതയുടെ കുഴി ശരിയായി നടന്നില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ റിപ്പോർട്ട് സമർപ്പിച്ചു.…

Read More

ഡോളോ-650 നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ സൗജന്യങ്ങള്‍

ന്യൂഡൽഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനി തങ്ങളുടെ മരുന്നായ ഡോളോ 650യുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഡോക്ടർമാർക്കും മറ്റുള്ളവർക്കും 1,000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകിയെന്ന് മെഡിക്കൽ റെപ്പുമാരുടെ സംഘടനയുടെ വെളിപ്പെടുത്തൽ. സംഘടന ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു. ആരോപണത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കോവിഡ്-19 മഹാമാരിക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന പാരസെറ്റാമോൾ മരുന്നായിരുന്നു ‘ഡോളോ’. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരേഖാണ്…

Read More
Click Here to Follow Us