നമ്മ മെട്രോ അപ്പ്ഡേറ്റ്; ഇലക്ട്രോണിക് സിറ്റി നിവാസികൾ ഇനിയും കാത്തിരിക്കണം; യെല്ലോ ലൈൻ ഫെബ്രുവരിയിൽ ഇല്ല!

ബെംഗളൂരു : ബൊമ്മസാന്ദ്ര മുതലുള്ള ഹൊസൂർ റോഡ് ഭാഗത്തു താമസിക്കുന്നവരുടെ ചിരകാല അഭിലാഷമായ നമ്മ മെട്രോ യെല്ലോ ലൈനിൻ്റെ ഉൽഘാടനം ഇനിയും വൈകുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. 2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഇതുവരെ ഔദ്യോഗികമായി ലഭിച്ചിരുന്ന വിവരം, എന്നാൽ അത് ഏപ്രിൽ ,മെയ് വരേക്കും വൈകാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ബൊമ്മസാന്ദ്ര മുതൽ ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ സ്റ്റേഷനിൽ ചെന്ന് ചേരുന്ന 19.15 കിലോമീറ്റർ യെല്ലോ ലൈനിൻ്റെ 97 ശതമാനം സിവിൽ നിർമാണ പ്രവൃത്തികളും…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ!

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ഇന്ന് നടന്ന സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിലെത്തി. ഈ വരുന്ന ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ ഫൈനലിൽ നേരിടും. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ ഔട്ടായി. മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്. 24-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു.…

Read More

ന്യൂസിലൻ്റിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.

മുംബൈ: 7 വിക്കറ്റ് നേടിയ പേസ് ബൗളർ മുഹമ്മദ് ഷായുടെ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ ഫൈനലിലെത്തി ഇന്ത്യ. നാളെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന രണ്ടാം സെമിയിൽ വിജയിക്കുന്ന ടീമുമായി ഇന്ത്യ ഫൈനൽ കളിക്കും. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നാളെ ഏറ്റുമുട്ടുന്നത്. ഇന്ത്യ ഉയർത്തിയ 398 എന്ന വിജയ ലക്ഷ്യം പിൻതുടർന്ന ന്യൂസിലാൻ്റ് 48.5 ഓവറിൽ 327 ന് ഓൾ ഔട്ട് ആയി.

Read More

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് സദാനന്ദ ഗൗഡ.

ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ സംസ്ഥാനത്തു നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ വിരമിച്ചു. ഇന്ന് ഹാസനിൽ വച്ച് പത്രപ്രവർത്തകരോട് പ്രതികരിക്കവെയാണ് ഗൗഡ ഇക്കാര്യം അറിയിച്ചത്. ” ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണ്, എൻ്റെ പാർട്ടി എനിക്ക് നിരവധി അവസരങ്ങൾ തന്നു, യെദിയൂരപ്പ കഴിഞ്ഞാൽ സംസ്ഥാനത്ത് പാർട്ടി ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയത് തനിക്കാണ് “ഗൗഡ കൂട്ടിച്ചേർത്തു. യെദിയൂരപ്പക്ക് ശേഷം കർണാടക മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ആദ്യ മോഡി മന്ത്രി സഭയിലും അംഗമായിരുന്നു, സംസ്ഥാന ബിജെപിയുടെ സൗമ്യമുഖമായ…

Read More

സൂക്ഷിക്കുക! ഇലക്ട്രോണിക് സിറ്റിയിൽ പുള്ളിപ്പുലിയിറങ്ങി.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയിലെ സിങസാന്ദ്രയിൽ പുളളിപ്പുലിയെ കണ്ടതായി വാർത്തകൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറ്റ് ഫീൽഡിൽ പുള്ളിപ്പുലിയിറങ്ങി എന്ന പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഇലക്ട്രോണിക് സിറ്റിയിലെ സിങ സാന്ദ്രയിലേതാണെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സി.സി.എഫ്) എസ് ലിംഗരാജ അറിയിച്ചു. “ഞങ്ങളുടെ ജീവനക്കാർ പുലിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്, വീഡിയോയിൽ ഉള്ളത് വൈറ്റ് ഫീൽഡിലേതല്ല സിങ സാന്ദ്രയിലേതാണ്” അദ്ദേഹം അറിയിച്ചു.

Read More

ഒരു മുൻ മുഖ്യമന്ത്രി കൂടി ബി.ജെ.പി വിടുന്നു ?

ബെംഗളൂരു : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയം കർണാടകയിലെ ബി.ജെ.പിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. നിരവധി നേതാക്കാൾ അധികാരമുള്ള കോൺഗ്രസിനോട് രഹസ്യ ചർച്ചകൾ നടത്തുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. മുൻപ് കൂറുമാറി വന്ന പല രാഷ്ട്രീയക്കാരും തിരിച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നുണ്ട്. ഈ സമയത്താണ് സംസ്ഥാനത്തെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും ബെംഗളൂരു നോർത്ത് എം.പി.യുമായ സദാനന്ദ ഗൗഡയുടെ നീക്കങ്ങൾ അഭ്യൂഹത്തിന് വഴിവെക്കുന്നത്. ജെഡിഎസുമായ സഖ്യമുണ്ടാക്കിയ കേന്ദ്ര നേതൃത്വത്തിൻ്റെ നടപടിയെ അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. ഈ കൂട്ടുകെട്ട് ബി.ജെ.പിക്ക് ഗുണം ചെയ്യില്ല…

Read More

“എമർജൻസി അലർട്ട്”;ഞെട്ടിത്തരിച്ച് മൊബൈൽ ഉപയോക്താക്കൾ!

ബെംഗളൂരു : ഇന്ന് ഉച്ചയോടെ എല്ലാ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെയും മൊബൈലിൽ “എമർജൻസി അലർട്ട്” സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി. ഓഫീസുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഉള്ള എല്ലാ മൊബൈൽ ഉപയോക്താക്കളുടെയും മൊബൈലിൽ ഒരേ സമയം അലർട്ട് സന്ദേശം വരികയായിരുന്നു ,ആദ്യം ഇംഗ്ലീഷിൽ ഉള്ള ഒരു സന്ദേശവും ഏകദേശം 10 മിനിറ്റിന് ശേഷം കന്നഡയിൽ ഉള്ള ഒരു സന്ദേശവും ഒരു അലർട്ട് ടോണി നൊപ്പം മൊബൈൽ സ്ക്രീനിൽ തെളിയുകയായിരുന്നു. “ദുരന്ത നിവാരണ അതോറിറ്റി, ഒരു പുതിയ സംവിധാനം പരിശോധിക്കുന്നതിലേക്കായി, കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ സഹായത്തോടെ…

Read More

കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം;നിരവധി റോഡുകൾ വെള്ളത്തിനടിയിൽ;ഗതാഗതക്കുരുക്ക് യഥേഷ്ടം;ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ അടച്ചു!

ബെംഗളൂരു : നഗരത്തിലെ നിരവധി റോഡുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇതിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും തുടരുന്നു, ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ്  നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തത്. വെള്ളം കയറിയതിനെ തുടർന്ന് ഇലക്ട്രോണിക് സിറ്റി മേൽപ്പാതയിൽ സിൽക്ക് ബോർഡ് ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിവച്ചു. ഹൊസൂർ റോഡിലെ രൂപേന അഗ്രഹാര, മൈസൂരു റോഡിലെ നായന്തനഹള്ളി, ഹര ലൂർ ജംഗ്ഷൻ, ശേഷാദ്രി പുരം കീഴ്പ്പാത, വിജയ നഗറിലെ ധനഞ്ജയ പാലസ്, ബന്നാർഘട്ട റോഡിലെ നാഗാർജുന ജംഗ്ഷൻ, അനിൽ കുബ്ലെ സർക്കിൽ…

Read More

ഗ്രീൻ ലൈൻ മെട്രോ തടസപ്പെട്ടപ്പോൾ യെശ്വന്ത് പുര സറ്റേഷനിൽ കുടുങ്ങിയത് നൂറു കണക്കിന് യാത്രക്കാർ!

ബെംഗളൂരു :ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ ഗ്രീൻ ലൈൻ മെട്രോ സർവീസ് തടസപ്പെട്ടതോടെ നൂറുകണക്കിന് യാത്രക്കാർ യശ്വന്ത് പുര മെട്രോ സ്റ്റേഷനിൽ കുടുങ്ങി. നമ്മ മെട്രോ ഗ്രീൻ ലൈനിൽ മെട്രോ സർവീസ് തടസ്സപ്പെട്ടു: സിംഗിൾ ലൈൻ സർവീസുകൾ ഏർപ്പെടുത്തി ബി.എം.ആർ.സി.എൽ രാവിലെ ഓഫീസ് – സ്കൂൾ തിരക്കുകൾ കൂടുതൽ ഉള്ള സമയത്ത് സാൻഡൽ സോപ്പ് ഫാക്ടറിക്കും ഗൊരെഗുണ്ടെ പാളയ മെട്രോ സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം ഒരു ലൈൻ മാത്രമായി ചുരുങ്ങുകയായിരുന്നു, അതോടെ മജസ്റ്റിക്കിൽ നിന്നും നാഗ സാന്ദ്ര ഭാഗത്തേക്ക് പോകുന്ന മെട്രോ ട്രെയിനുകൾ യെശ്വന്ത്…

Read More

ബന്ദ് തുടങ്ങി! നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ.

ബെംഗളൂരു : കാവേരി ജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് തുടരുന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി, ബൊമ്മനഹള്ളിയിൽ പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ടൗൺ ഹാളിന് മുൻപ് പ്രകടനം നടത്തുകയായിരുന്ന പ്രതിഷേധക്കാരേയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇന്നലെ രാത്രി മുതൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്, ഒരു സംഘടനകൾക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല. പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നു എന്നാൽ അതിൽ രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കാൻ…

Read More
Click Here to Follow Us