ബെംഗളൂരു : മലയാളം മിഷൻ കർണാടക
ചാപ്റ്ററിന്റെ ആമ്പൽ കോഴ്സിലേക്കുള്ള പ്രവേശനോത്സവം ഓൺലൈനിൽ നടന്നു. കഴിഞ്ഞ നവംബറിൽ നടന്ന സൂര്യകാന്തി പഠനോത്സവത്തിൽ വിജയിച്ച പഠിതാക്കൾക്കായാണ് ആമ്പൽ ക്ളാസ്സുകൾ ആരംഭിച്ചിട്ടുള്ളത്.
മിഷൻ കർണാടക ചാപ്റ്റർ കോ ഓർഡിനേറ്റർ ബിലു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ആമ്പൽ കോഓർഡിനേറ്റർ നൂർ മുഹമ്മദ്, സെക്രട്ടറി ടോമി ആലുങ്കൽ, ട്രഷറർ ജിസ്സോ ജോസ് അക്കാദമിക് കൌൺസിൽ ചെയർമാൻ സതീഷ് തോട്ടശ്ശേരി, ബിംബ എന്നിവർ സംസാരിച്ചു.