മഴക്കെടുതികള്‍ തുടരുന്നു;കര്‍ണാടകയില്‍ ഇതുവരെ 5 മരണം.

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുന്നു.തീരദേശ,മലനാട്,വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴ ദുരിതം വിതക്കുകയാണ്.

പ്രളയവും മണ്ണിടിച്ചിലും മൂലം ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു.ചിക്കമഗലൂരുവില്‍ 2 പേര്‍ മരിച്ചു,ഉത്തര കന്നഡ,ഹാസന്‍,ധാര്‍വാട് ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു.

തലക്കാവേരിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട 5 പേര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ നടത്തി.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

മൈസുരു,ദക്ഷിണ കന്നഡ,ഹാസന്‍,ചിക്കമഗലൂരു,ജില്ലകളില്‍ കനത്ത കൃഷിനാശം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അടുത്ത 3 ദിവസത്തേക്ക് കൂടി മഴ തുടര്‍ന്നേക്കാം എന്നാണ് പ്രവചനം.ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് 10000 രൂപ വീതം അടിയന്തിര ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം വീതവും ലഭിക്കും.ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാരോട് അവിടത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
[masterslider id="10"]

Related posts