ഓഗസ്റ്റ് ഒന്ന് മുതൽ കർണാടകയിൽ തീയറ്ററുകൾ തുറക്കുമോ?

ബെംഗളൂരു: തീയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ സമ്മതം പ്രതീക്ഷിച്ചിരിക്കുകയാണ് കർണാടകയിലെ വിനോദ വ്യാവസായ മേഖല.

ഓഗസ്റ്റ്  ഒന്ന് മുതൽ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര അനുമതി ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ.

അൺലോക്ക് ഫേസ് മൂന്നിൽ രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട് എന്ന് വാർത്ത വൃത്തങ്ങൾ പറയുന്നു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

കോവിഡ് വൈറസ് ബാധയെ തുടർന്ന് 2020 മാർച്ച് പകുതിയോടെയാണ് രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും അടച്ചിട്ടത്.

ഇവ തുറക്കുന്ന കാര്യത്തിൽ തീർത്തും അനുകൂലമായ നിലപാടാണ് സർക്കാർ ഈ മാസത്തിന്റെ തുടക്കത്തിൽ കൈകൊണ്ടിരുന്നത്. പക്ഷെ സംസ്ഥാനത്ത് മൂന്ന് – നാല് ആഴ്ചകളായി കോവിഡ് രോഗ വ്യാപനം ക്രമാധീതമായി വർധിച്ച സാഹചര്യത്തിൽ തീരുമാനം വൈകുകയായിരുന്നു.

സിനിമ വ്യവസായവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുന്ന കാര്യത്തിനോട് അനുകൂല മനോഭാവമാണ് സർക്കാരിന് ഉള്ളതെന്നു മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മൾട്ടി പ്ലക്‌സ്‌ ഉടമകളുടെ പ്രതിനിധി സംഘത്തിനോട് വെള്ളിയാഴ്ച വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts