കോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ നൽകി സ്റ്റാർട്ടപ്പ് കമ്പനികൾ

ബെം​ഗളുരു; കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ തയ്യാറാക്കി സ്റ്റാർട്ടപ്പുകൾ, കോവിഡ് പ്രതിരോധത്തിന് അത്യാധുനിക ഉപകരണങ്ങൾ നിർമിച്ച് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ. അത്യാധുനികമായ ഉപകരണങ്ങളും വൈറസ് പ്രതിരോധത്തിനുള്ള ഫേസ് വാഷും ഇതിൽ ഉൾപ്പെടുന്നു.

ഇത്തരത്തിൽ ആറോളം ഉപകരണങ്ങളാണ് കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പുറത്തിറക്കിയത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് ഇവ.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

കോവിഡ് വൈറസിൽനിന്ന് സംരക്ഷിക്കാൻ കഴിയുന്ന യു.വി. റോസ് ബോക്സ്, നിർമിത ബുദ്ധി അധിഷ്ഠതമായ ടെസ്റ്റിങ് സംവിധാനം, ആർ. ടി.പി.സി.ആർ. ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സ്റ്റാർട്ടപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഐ.സി.എം.ആറിന്റെ അംഗീകാരവും ഈ ഉപകരണങ്ങൾക്കുണ്ട്. ഇതിൽ ചിലത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ടവർ വ്യകാതമാക്കി.

എന്നാൽ കോവിഡ് പ്രതിരോധത്തിന് കർണാടകയുടെ സംഭാവനകളാണ് ഈ ഉപകരണങ്ങളെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു. കോവിഡ് പ്രതിരോധം കൂടുതൽ കാര്യക്ഷമാക്കുന്നതും ചെലവുകുറയ്ക്കന്നതുമാണ് ഈ സംവിധാനങ്ങൾ. ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts