ബെംഗളൂരു :മൈസൂരുവിലെ ടി. നരസിപുർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച 50 വെടിയുണ്ടകൾ മോഷണംപോയതായി റിപ്പോർട്ട്, സ്റ്റേഷനിലെ റൈഫിളുകളിൽ ഉപയോഗിക്കാനായി സൂക്ഷിച്ച വെടിയുണ്ടകളാണ് മോഷണം പോയിരിയ്ക്കുന്നത്.
വൻ വിവാദമായിരിയ്ക്കുന്ന സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷ്ണർ എസ് ഋഷികാന്തിന്റെ നിർദേശത്തെ തുടർന്ന് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മോഷണ കുറ്റമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് അന്വേഷിക്കുക, 2500 വെടിയുണ്ടകളാണ് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച്ച ജില്ലാ സായുധ റിസർവ് പോലീസിലെ ഡിവൈ.എസ്.പി. ഇതിന്റെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 50 വെടിയുണ്ടകൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിവൈ.എസ്.പി. മൈസൂരു എസ്.പി.ക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. മൈസൂരു ഡിവൈ.എസ്.പി. പ്രഭാകർറാവു ഷിന്ദേയ്ക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
എന്നാൽ വിഷയത്തിൽ കാണാതായ വെടിയുണ്ടകളുടെ ഉത്തരവാദിത്വം പൂർണ്ണമായും സ്റ്റേഷനിലെ എസ്.ഐ.ക്കും റൈറ്റർക്കുമാണെന്നും
കൂടാതെ സംഭവത്തിന്റെ എല്ലാവശങ്ങളും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും എസ്.പി. റിഷ്യാന്ത് പറഞ്ഞു, സ്റ്റേഷനിലെ സി.സി.ടി.വി. കാമറകൾ ഉൾപ്പെടെ അതി വിദഗ്ദമായി പരിശോധിക്കുമെന്നും എസ്പി റിഷ്യാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.