കൊച്ചുവേളി-മൈസൂരു ട്രെയിൻ രണ്ടാം ദിവസവും വൈകി;കോച്ചുകളിൽ വെള്ളം നിറക്കുന്നില്ല;എങ്ങും പരാതി.

ബെംഗളൂരു: കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് രണ്ടാം ദിവസവും വൈകി മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ വെള്ളവും ശുചിത്വവും ഇല്ലെന്ന് പരാതി വ്യാപകമായി.

ട്രെയിൻ ബെംഗളൂരുവിൽ രാവിലെ ഒമ്പതിനു ശേഷം ആണ് എത്തിയത്.

മൈസൂരുവിൽ നിന്ന് തിരികെ കൃത്യസമയത്ത് പുറപ്പെട്ടെങ്കിലും കോച്ചുകളിൽ വെള്ളം നിറച്ചിരുന്നില്ല.

11:30ന് മൈസൂരുവിൽ എത്തുന്ന ട്രെയിൻ തിരിച്ച് 12:50 മടങ്ങണം. ഈ സമയത്തിനുള്ളിൽ ട്രെയിനിലെ ശുചീകരണവും ടാങ്കിൽ വെള്ളം നിറയ്ക്കുന്നതും പൂർത്തിയാക്കാൻ കഴിയാത്തത് ആണ്പ്രശ്നം സൃഷ്ടിക്കുന്നത്.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ബെംഗളൂരുവിൽ എത്തിയതിനുശേഷമാണ് എല്ലാ കോച്ചുകളിലും വെള്ളം നിറച്ചത്.

ആദ്യ സർവീസ് നടത്തിയ മുപ്പതാം തിയതിയും രണ്ടു മണിക്കൂറിലധികം വൈകിയാണ് കൊച്ചുവേളി എക്സ്പ്രസ് മൈസൂരിൽ എത്തിയത്, തിരിച്ചു മൈസൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് പുറപ്പെട്ടതും വൈകിത്തന്നെ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
[masterslider id="10"]

Related posts