ഹെലികോപ്ടര്‍ യാത്രക്ക് വന്‍ തിരക്കേറുന്നു,കാര്‍ഷിക പാരമ്പര്യം വിളിച്ചോതി റയ്ത്ത ദസറ;മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു.

ബെംഗളൂരു : മൈസുരു ദസറ ആഘോഷങ്ങള്‍ തുടരുന്നു ,ലളിത് മഹല്‍ ഹെലിപാഡില്‍ ഒരുക്കിയ ഹെലികോപ്ടര്‍ സവാരിക്ക് തിരക്ക് കൂടുന്നു.പത്തു മിനുട്ട് നേരം ഉള്ള സവാരിയില്‍ അംബവിലാസ് കൊട്ടാരം,ലളിത് മഹല്‍ കൊട്ടാരം,രാജേന്ദ്ര വിലാസ് കൊട്ടാരം,ചാമുണ്ഡി മല,കാരഞ്ഞി തടാകം എന്നിവയുടെ ആകാശ ദൃശ്യം ആസ്വദിക്കാം,രാവിലെ 08:30 മുതല്‍ വൈകീട്ട് 05:30 വരെയാണ് റൈഡിന് ഉള്ള അവസരം .2700 രൂപയാണ് ടിക്കറ്റ്‌ നിരക്ക്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

കന്നഡ നാടിന്റെ കാര്‍ഷിക പാരമ്പര്യം വിളിച്ചോതി കാര്‍ഷിക ദസറ ആരംഭിച്ചു.മൈസൂരുവിന്റെ സമീപ പ്രദേശത്ത് ഉള്ള ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷിക വിളകളുമായി ചാമുണ്ഡി ദേവിയുടെ അനുഗ്രഹം തേടിയാണ് കാര്‍ഷിക ദസറ അഘൊശിക്കുന്നത്.

പാരമ്പര്യ രീതിയില്‍ അലങ്കരിച്ച കാളവണ്ടികളില്‍ കൂട്ടമായി കര്‍ഷകര്‍ നഗരത്തില്‍ എത്തിയതിന് ശേഷമാണ് കാര്‍ഷിക ദസറ അരംഭിക്കുന്നത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts